പ്രതീക്ഷകളുടെ ഈണം കൊണ്ട് ഗോവിന്ദ് വസന്ത-കപിൽ കപിൽ കപിലൻ ഗാനം; അൻവർ അലിയുടെ വരികളിൽ സർക്കീട്ടിലെ രണ്ടാം ഗാനം 'ഹോപ്പ് സോങ്'

പ്രതീക്ഷകളുടെ ഈണം കൊണ്ട് ഗോവിന്ദ് വസന്ത-കപിൽ കപിൽ കപിലൻ ഗാനം; അൻവർ അലിയുടെ വരികളിൽ സർക്കീട്ടിലെ രണ്ടാം ഗാനം 'ഹോപ്പ് സോങ്'
Published on

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സർക്കീട്ട്'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം 'ഹോപ്പ് സോങ്' പുറത്തിറങ്ങി. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ കപിൽ കപിലാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ അൻവർ അലി. ആദ്യ ഗാനം ജെപ്പ് സോങ് ബാലതാരം ഓർഹാനെ ചുറ്റിപ്പറ്റിയായിരുന്നുവെങ്കിൽ, ഹോപ്പ് സോങ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. 'സർക്കീട്ട്' മെയ്‌ 8ന് തിയറ്ററുകളിലെത്തും.

ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ഇതെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട സർക്കീട്ടിന്റെ ട്രെ്യലർ നൽകുന്ന സൂചന. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥയാണ് ചിത്രം. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രമായ 'ആയിരത്തിയൊന്നു നുണകൾ' എന്ന സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്.

ആസിഫ് അലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമായിരുന്നു. ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലെവൽ ക്രോസ്സ്, അഡിയോസ് അമിഗോ, കിഷ്കിന്ധാ കാണ്ഡം തുടങ്ങി കഴിഞ്ഞ വർഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ നടന് നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in