ഇത് ഷോ ഓഫ് അല്ല, പ്രചോദനം പകരുകയാണ്; വാക്സിൻ ചാലഞ്ചിൽ പങ്കാളിയായി ഗോപി സുന്ദർ

ഇത് ഷോ ഓഫ് അല്ല, പ്രചോദനം പകരുകയാണ്; വാക്സിൻ ചാലഞ്ചിൽ പങ്കാളിയായി ഗോപി സുന്ദർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായാണ് ഗോപി സുന്ദര്‍ സംഭാവന ചെയ്തത്. ഇത് 'ഷോ ഓഫ്' അല്ല. പകരം ആവശ്യമുള്ളവരെ സഹായിക്കുന്നതിന് പ്രചോദനമാകുന്നതാണ് എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഗോപി സുന്ദർ സംഭാവന വിവരം പങ്കുവെച്ചത്.

വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. എന്റെ പോസ്റ്റ് കണ്ടിട്ട് നിങ്ങളില്‍ കുറച്ച് പേരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കരുതുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പോരാടമെന്നും ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളികളായത്.

Related Stories

No stories found.
logo
The Cue
www.thecue.in