'കുറ്റാന്വേഷണ ത്രില്ലർ ചിത്രം ഗോളം തിയറ്ററുകളിലേക്ക്' ; റിലീസ് തീയതി പുറത്ത്

'കുറ്റാന്വേഷണ ത്രില്ലർ ചിത്രം ഗോളം തിയറ്ററുകളിലേക്ക്' ; റിലീസ് തീയതി പുറത്ത്

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഗോളം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം മെയ് 24 ന് തിയേറ്ററുകളിലെത്തും. ഒരു കുറ്റാന്വേഷണ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് നവാഗതനായ സംജാദ് ആണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് ചിത്രം നിർമിക്കുന്നത്.

പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു.

മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കംമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഗോളം' വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in