വിജയ് ചിത്രം 'GOAT'ല്‍ വിനീത് ശ്രീനിവാസനോ? പ്രതികരണവുമായി സംവിധായകന്‍ വെങ്കട്ട് പ്രഭു
വിജയ് നായകനാകുന്ന 'GOAT'എന്ന ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ വെങ്കട്ട് പ്രഭു. തനിക്ക് ഇഷ്ടമുള്ള നടനാണ് വിനീത് ശ്രീനിവാസന്‍. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റി'ലെ വിനീതിന്റെ പ്രകടനം ഗംഭീരമായിരുന്നു. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതുകൊണ്ടാണ് വിനീതിന് തന്റെ സിനിമ നഷ്ടമായത്. ഇത് തനിക്കും വിനീതിനും സങ്കടമുണ്ടാക്കി എന്നും മറ്റൊരു സിനിമയ്ക്ക് വേണ്ടി തീര്‍ച്ചയായും ഒരുമിക്കുമെന്നും വെങ്കട്ട് പ്രഭു സിനി ഉലഗത്തോട് പറഞ്ഞു. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന GOAT. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുക. ഗാനങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സിനിമയിലെ ഡീഏജിങ് ടെക്‌നോളജിയെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വെങ്കട്ട് പ്രഭു പറഞ്ഞത്:
GOAT ലെ ഒരു കഥാപാത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനെ വിളിച്ചിരുന്നു. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത് ആ സമയത്തായിരുന്നു. അതുകൊണ്ട് GOAT ലേക്ക് എത്താന്‍ കഴിഞ്ഞില്ല. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഗംഭീരമായി അഭിനയിക്കുന്ന ആളാണ് വിനീത്. ഉണ്ണിമുകുന്ദന്‍ അസ്സോസിയേറ്റ് എന്ന ചിത്രത്തില്‍ വേറെ ലെവല്‍ പെര്‍ഫോമന്‍സ് ആയിരുന്നു. സംവിധാനം ചെയ്ത് അഭിനയിക്കുന്നവരില്‍ എനിക്ക് ഇഷ്ടമുള്ള ആളാണ് വിനീത്. അതുകൊണ്ട് തന്നെ GOATന്റെ സമയത്ത് വിളിച്ചിരുന്നു. 'അയ്യോ സാര്‍ ഈ സമയത്താണല്ലോ ഞാനും സിനിമ തുടങ്ങുന്നത്, ഇല്ലങ്കില്‍ വരാമായിരുന്നല്ലോ' എന്ന് വിനീത് അപ്പോള്‍ സങ്കടപ്പെട്ടു. എനിക്കും സങ്കടം തോന്നി. വേറെയൊരു സിനിമയ്ക്ക് വേണ്ടി എന്തായാലും ഒന്നിക്കാം എന്ന് പറഞ്ഞാണ് അന്ന് സംസാരിച്ചു വെച്ചത്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന 'GOAT'ല്‍ മഹിമ ചൗധരിയാണ് നായിക. ചിത്രത്തില്‍ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. ഡി ഏജിങ്ങ് ടെക്‌നോളജിയാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ്. അഘോരം, കല്‍പ്പാത്തി എസ്. ഗണേഷ്, കല്‍പ്പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'.