'ഫാമിലി എന്റർടെയ്നറുമായി ഉണ്ണി മുകുന്ദൻ'; ഗെറ്റ് സെറ്റ് ബേബി ജനുവരി 14ന് ചിത്രീകരണം ആരംഭിക്കും

'ഫാമിലി എന്റർടെയ്നറുമായി ഉണ്ണി മുകുന്ദൻ'; ഗെറ്റ് സെറ്റ് ബേബി ജനുവരി 14ന് ചിത്രീകരണം ആരംഭിക്കും

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി" എന്ന ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ വച്ചു നടന്നു. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു. മാളികപ്പുറം, ജയ് ഗണേഷ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി‘. ഫാമിലി എൻ്റർടെയിനറായ ചിത്രം വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് ഒരുക്കുന്ന സാമൂഹിക പ്രസക്തിയുള്ളയുള്ള ഒരു സിനിമയായിരിക്കും. ചിത്രം ജനുവരി 14-ന് ചിത്രീകരണം ആരംഭിക്കും.

വൈ വി രാജേഷ് അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. എഡിറ്റർ-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എബി ബെന്നി, രോഹിത് കിഷോർ, സിനിമയുടെ ചിത്രീകരണം ജനുവരി പതിനേഴിന് എറണാകുളത്ത് ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in