'പ്രണയം സത്യമായിരിക്കണം' ; മൂന്ന് പ്രണയങ്ങളുമായി അനുരാഗം ട്രെയ്‌ലര്‍

'പ്രണയം സത്യമായിരിക്കണം' ; മൂന്ന് പ്രണയങ്ങളുമായി അനുരാഗം ട്രെയ്‌ലര്‍

Published on

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പ്രണയം പ്രമേയമായി വരുന്ന ചിത്രത്തില്‍ ക്വീനിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസിനൊപ്പം ഗൗതം മേനോന്‍, ജോണി ആന്റണി, ദേവയാനി, ഗൗരി ജി കിഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

മൂന്ന് പ്രണയങ്ങളുടെ ചെറിയ സൂചന നല്‍കിയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം ചിത്രമൊരു പ്രണയവും,നര്‍മ്മവും, നിറഞ്ഞു നില്‍ക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്നര്‍ സ്വഭാവത്തിലായിരിക്കുമെന്ന് സൂചനയും നല്‍കുന്നു. ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന അശ്വിന്‍ ജോസ് തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

ലെന, മൂസി, സുധീഷ്, ദുര്ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ കീഴില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുരാഗത്തിലെ ആദ്യ ഗാനം 'ചില്ല് ആണേ' ഇതിനകം യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം സുരേഷ് ഗോപി സംഗീതം ജോയല്‍ ജോണ്‍സ്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് മനു മന്‍ജിത് മോഹന്‍രാജ്, ടിറ്റൊ പി തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍,സ്റ്റില്‍സ് ഡോണി സിറില്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, എ .എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്യെല്ലോടൂത്ത്‌സ്.

logo
The Cue
www.thecue.in