'വിക്രത്തില്‍ ചെമ്പന്‍ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍'; ദളപതി 67ല്‍ താനുണ്ടാകുമെന്ന് ഗൗതം മേനോന്‍

'വിക്രത്തില്‍ ചെമ്പന്‍ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍'; ദളപതി 67ല്‍ താനുണ്ടാകുമെന്ന് ഗൗതം മേനോന്‍
Published on

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തില്‍ ചെമ്പന്‍ വിനോദ് ചെയ്ത വേഷം ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ലോകേഷ് തന്നെ ജോസ് എന്ന പൊലീസ് ഓഫീസറുടെ വേഷം ചെയ്യാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാതിരുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അതേസമയം ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ പ്രധാനം വേഷത്തിലെത്തുന്നുണ്ടെന്ന് ഗൗതം മേനോന്‍ അറിയിച്ചു. ദളപതി 67നാണ് ലോകേഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്.

ചിത്രത്തില്‍ തൃഷ, സമാന്ത, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയിയുടെ നായികയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. സമാന്ത ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിലമ്പരസന്‍ കേന്ദ്ര കഥാപാത്രമായ വെന്തു തനിന്തതു കാടാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബി.ജയമോഹന്റെ കഥയ്ക്ക് ഗൗതം മേനോന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in