'ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ' ; പ്രേക്ഷകർ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുതെന്ന് പ്രശാന്ത് നീൽ

'ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ' ; പ്രേക്ഷകർ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുതെന്ന് പ്രശാന്ത് നീൽ

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ പാർട്ട് വൺ സീസ്‌ഫയർ. സൗഹൃദമാണ് സലാറിന്റെ കാതലായ ഇമോഷനെന്നും ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാറെന്നും സംവിധായകൻ പ്രശാന്ത് നീൽ. രണ്ട് സിനിമകളിലൂടെയാണ് ഞങ്ങൾ സുഹൃത്തുക്കളുടെ ഈ യാത്ര കാണിക്കാൻ പോകുന്നത്. സലാർ: ഒന്നാം ഭാഗം: സീസ്‌ഫയറിൽ പകുതി കഥയാണ് ഞങ്ങൾ പറയുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിയിൽ താൻ സൃഷ്ടിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമാണ് സലാറിന്റെ ലോകമെന്നും രണ്ടും വ്യത്യസ്‌തമായ കഥകളാണ്, വ്യത്യസ്ത വികാരങ്ങളാണ്. സലാറിൽ നിന്ന് പ്രേക്ഷകർ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുതെന്ന് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞു.

പ്രശാന്ത് നീൽ പറഞ്ഞത് :

ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമാണ് സലാറിന്റെ കാതലായ വികാരം. സലാർ: ഒന്നാം ഭാഗം: സീസ്‌ഫയറിൽ പകുതി കഥയാണ് ഞങ്ങൾ പറയുന്നത്. രണ്ട് സിനിമകളിലൂടെയാണ് ഞങ്ങൾ സുഹൃത്തുക്കളുടെ ഈ യാത്ര കാണിക്കാൻ പോകുന്നത്. ഡിസംബർ ഒന്നിന് ഇറങ്ങുന്ന സലാർ ട്രെയിലറിൽ നമ്മൾ സൃഷ്ടിച്ച ലോകത്തിന്റെ ഒരു നേർക്കാഴ്ച പ്രേക്ഷകർക്ക് ലഭിക്കും. KGF ഫ്രാഞ്ചൈസിയിൽ താൻ സൃഷ്ടിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമാണ് സലാറിന്റെ ലോകം എന്ന് പ്രശാന്ത് വ്യക്തമായി അറിയിക്കുന്നു. രണ്ടും വ്യത്യസ്‌തമായ കഥകളാണ്, വ്യത്യസ്ത വികാരങ്ങളാണ്. സലാറിൽ നിന്ന് പ്രേക്ഷകർ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുത്. സലാർ അതിന്റേതായ ഒരു ലോകമാണ്, അതിന് അതിന്റേതായ വികാരങ്ങളും കഥാപാത്രങ്ങളും ഉണ്ട്. അത് സ്ഥാപിക്കുന്ന കഥയ്ക്കായി ആളുകൾ സലാറിനെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആദ്യ സീനിൽ നിന്ന് തന്നെ ഞങ്ങൾ സലാറിന്റെ ടോൺ സെറ്റ് ചെയ്തിട്ടുണ്ട്.

കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രദർശനത്തിനെത്തും. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in