'രാം സേതു' ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു; അക്ഷയ് കുമാറിനെതിരെ നിയമനടപടിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി

'രാം സേതു' ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു; അക്ഷയ് കുമാറിനെതിരെ നിയമനടപടിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി

ബോളിവുഡ് ചിത്രം രാം സേതു ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ അക്ഷയ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ ബിജെപി രാജ്യസഭ എംപി ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി. അക്ഷയ് കുമാറിന് പുറമെ നടിമാരായ ജാക്കലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭരൂച്ച എന്നിവര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും സുബ്രഹ്‌മണ്യന്‍ സ്വാമി നോട്ടീസ് അയച്ചിട്ടുണ്ട്. അഡ്വ. സത്യ സഭര്‍വാള്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇക്കാര്യം സൂബ്രഹ്‌മണ്യന്‍ സ്വാമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'മുംബൈ സിനിമക്കാര്‍ക്ക് വസ്തുകള്‍ വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മോശം ശീലമുണ്ട്. അതുകൊണ്ട് തന്നെ അവരെ ഭൗതിക സ്വത്തവകാശത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഞാന്‍ അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേന രാം സേതുവിന്റെ ഇതിഹാസത്തെ വളച്ചൊടിച്ച നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ട് പേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്', എന്നായിരുന്നു ട്വീറ്റ്.

രാം സേതുവിന്റെ ചരിത്രം വളച്ചൊടിക്കാതിരിക്കാനും, തെറ്റായ രീതിയിലുള്ള ചിത്രീകരണം തടയുന്നതിനും ചിത്രത്തിന്റെ സ്‌ക്രിപ്പ്റ്റ് പങ്കിടാനും സുബ്രഹ്‌മണ്യന്‍ സ്വാമി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്, സിനിമയില്‍ വസ്തുതകള്‍ കൃത്യമായി ചിത്രീകരിക്കാനും റിലീസിന് മുമ്പ് സിനിമ കാണാന്‍ തന്നെ ക്ഷണിക്കാനും സ്വാമി നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in