പ്രണയ നിമിഷങ്ങളുമായി 'ആരും കാണാ കായൽ കുയിലേ' ; റാണി ചിത്തിര മാർത്താണ്ഡയിലെ ആദ്യ ഗാനം

പ്രണയ നിമിഷങ്ങളുമായി 'ആരും കാണാ കായൽ കുയിലേ' ; റാണി ചിത്തിര മാർത്താണ്ഡയിലെ ആദ്യ ഗാനം

'യുവം' എന്ന ചിത്രത്തിന് ശേഷം പിങ്കു പീറ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റാണി ചിത്തിര മാർത്താണ്ഡ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരും കാണാ കായൽ കുയിലേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ. എസ് ഹരിശങ്കർ ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് മനോജ് ജോർജ് ഈണം പകർന്നിരിക്കുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം റോം-കോം ഴോനറിലാണ് ഒരുങ്ങുന്നത്.

ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് 'റാണി ചിത്തിര മാർത്താണ്ഡ' പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് സിനിമ സംസാരിക്കുന്നത്. കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റർ ; ജോൺകുട്ടി, സംഗീതം : മനോജ് ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ : ബിജു തോമസ്, മേക്കപ്പ് : റോണക്സ് സേവ്യർ, കലാസംവിധാനം : ഔസേഫ് ജോൺ, കോസ്റ്റ്യൂം : ലേഖ മോഹൻ, ഗാനരചന : വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി : വിജി സതീഷ്, സൗണ്ട് ഡിസൈൻ : അരുൺ വർമ എംപിഎസ്ഇ, പി.ആർ.ഓ : ഹെയിൻസ്, ഡിഐ കളറിസ്റ്റ് : ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് : എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ : തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ : ആദർശ് സുന്ദർ, അസി.ഡയറക്ടര്‍ : അനന്ദു ഹരി, വിഎഫ്എക്സ് : മേരകി, സ്റ്റിൽസ് : ഷെബീർ ടികെ, ഡിസൈൻസ് : യെല്ലോടൂത്ത്, മാർക്കറ്റിംഗ് : സ്നേക്ക്പ്ലാന്‍റ്.

Related Stories

No stories found.
logo
The Cue
www.thecue.in