അമ്മാ...; തുറക്കാത്ത മുറിക്കുള്ളിൽ നിന്ന് കുഞ്ഞി കരച്ചിലോട് കൂടി റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ' ടീസർ

അമ്മാ...;  തുറക്കാത്ത മുറിക്കുള്ളിൽ നിന്ന് കുഞ്ഞി കരച്ചിലോട് കൂടി റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ' ടീസർ

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ' യുടെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.

'ഏറ്റവും ഭയാനകമായ ദാരിദ്ര്യം ഏകാന്തതയും സ്നേഹിക്കപ്പെടുന്നില്ല എന്ന തോന്നലുമാണ്' എന്ന മദർ തേരെസയുടെ വാക്യത്തോടെയാണ് ടീസർ സ‍‍ഞ്ചരിക്കുന്നത്. മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ഒറ്റ'. ആസിഫ് അലി നായക കഥാപാത്രമാകുന്ന "ഒറ്റ" യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രൻസ് , ആദിൽ ഹുസൈൻ,രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എം . ജയചന്ദ്രനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ​ഗാനത്തിന് വരികളെഴുതുന്നത് വൈരമുത്തു,റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്.

എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. എഡിറ്റർ സിയാൻ ശ്രീകാന്ത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ,ശേഖർ വി. ആർട്ട് സിറിൾ കുറുവിള.ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു,കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേയ്ക്കപ്പ് രതീഷ് അമ്പാടി. സ്റ്റിൽസ് സതീഷ് . മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് . കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം"ഒറ്റ "കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in