'തീയില്ലാതെ പുകയില്ല' ; ഫഹദിൻ്റെ ധൂമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'തീയില്ലാതെ പുകയില്ല' ; ഫഹദിൻ്റെ ധൂമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

യൂ ടേണ്‍, ലൂസിയ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളചിത്രമാണ് ധൂമം. ഫഹദ് ഫാസിലും അപര്‍ണബാലമുരളിയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ്" ധൂമം ".

2020ല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പവനുമായി ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനെ സംബന്ധിച്ച് ഫഹദ് സംസാരിച്ചിരുന്നു. സിനിമാ ചര്‍ച്ചകളില്‍ എല്ലാവരോടും ആദ്യം ചോദിക്കുക മലയാളത്തില്‍ ചെയ്യാന്‍ പറ്റുമോ എന്നാണ്, പവന്‍ ഒന്ന് ആടി നില്‍ക്കുകയാണ്, ചിലപ്പോള്‍ വന്നേക്കുമെന്നായിരുന്നു ഫഹദ് അന്ന് പറഞ്ഞത്.

തമിഴ്, കന്നഡ, തെലുങ്ക് എന്നീഭാഷകളില്‍ തയ്യാറാവുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രീത ജയരാമനാണ്. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ധൂമം. 'തീയില്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി' എന്ന ടാഗ് ലൈനിലാണ് ചിത്രത്തിൻ്റെ പോസ്റ്റര്‍ ഹോംബാലെ ഫിലിംസ് പങ്കുവെച്ചത്.

സസ്‌പെന്‍സ് ത്രില്ലര്‍ ഡ്രാമ ചിത്രത്തിൻ്റെ സംഗീത സംവിധാനം പൂര്‍ണചന്ദ്ര തേജസ്വിയാണ്. മലയന്‍കുഞ്ഞാണ് ഫഹദ് ഫാസിലിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിനീത്, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. കബീർ മാനവ് ലൈൻ പൊഡ്യൂസർ, ചേതൻ ഡി സൂസ ആക്ഷൻ ഡയറക്ടർ, സുരേഷ് അറുമുഖൻ എഡിറ്റർ, ജോഹ കബീർ ഫാഷൻ സ്റ്റൈലിഷ്റ്റ്. ശ്രീകാന്ത് പുപ്പല ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജോസ്മോൻ ജോർജ്- സ്ക്രിപ്റ്റ് അഡ്വൈസർ. ഡിസ്ട്രിബൂഷൻ കോർഡിനേറ്റർ- ബബിൻ ബാബു, മാർക്കറ്റിംഗ് കോർഡിനേറ്റർ -ബിനു ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in