സിക്സ്പാക്ക് ലുക്കിൽ നസ്ലനൊപ്പം ലുക്മാനും ​ഗണപതിയും, ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിക്സ്പാക്ക് ലുക്കിൽ നസ്ലനൊപ്പം ലുക്മാനും ​ഗണപതിയും, ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Published on

‌‌'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നസ്ലനെ തോളിലേറ്റി ആഘോഷിക്കുന്നതാണ് ചിത്രമാണ് പോസ്റ്ററിൽ‌ കാണാൻ സാധിക്കുക. പോസ്റ്ററിൽ സിക്സ്പാക്ക് ലുക്കിലാണ് ലുക്മാനും ​ഗണപതിയും എത്തിയിരിക്കുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു കോമഡി-സ്‌പോര്‍ട്‌സ് ഴോണറിലാണ് എത്തുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലൻ പറഞ്ഞിരുന്നു.

നസ്ലൻ പറഞ്ഞത്:

'ആലപ്പുഴ ജിംഖാന'യ്ക്ക് മുമ്പും ഞാൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അത് സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നില്ല. കോമഡി-സ്‌പോര്‍ട്‌സ് ഴോണറില്‍ വരുന്ന പടമാണ് 'ആലപ്പുഴ ജിംഖാന'. അതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയുന്ന ഘട്ടത്തിലല്ല ഇപ്പോൾ. റഹ്മാൻ ഇക്ക പറയുന്നത് പോലെ സിനിമ ഉണ്ടായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അണ്ടർഡോഗ്സ് മുകളിലേക്ക് വരുന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണെല്ലോ? അതേ സമയം അണ്ടർഡോഗ്സ് ആയിട്ടുള്ള കഥാപാത്രങ്ങൾ സ്ഥിരം ചെയ്യുക എന്നൊരു പ്ലാൻ എനിക്ക് ഇല്ല. 'ആലപ്പുഴ ജിംഖാന'യിൽ ഇതുപോലെ കുറച്ച് അണ്ടർഡോഗ് പിള്ളേരാണ് ഉള്ളത്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in