യുദ്ധക്കളത്തിൽ ആയുധവുമേന്തി ധനുഷ്; ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

യുദ്ധക്കളത്തിൽ ആയുധവുമേന്തി ധനുഷ്; ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

റോക്കി, സാനി കായിതം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ബഹുമാനം സ്വാതന്ത്രമാണെന്ന് അർഥം വരുന്ന 'റെസ്പക്ട് ഈസ് ഫ്രീഡം' എന്ന ക്യാപ്ഷനോടുകൂടിയാണ് യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ പടുകൂറ്റൻ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. നീണ്ടമുടിയും കട്ടിയുള്ള താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും.

ധനുഷിന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലർ'ചിത്രത്തിൽ ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം ശ്രേയസ് കൃഷ്ണയും നാഗൂരനും നിർവഹിക്കും

Related Stories

No stories found.
logo
The Cue
www.thecue.in