'പഴേ മുണ്ട് അലക്കി തേച്ചപോലെണ്ട്. പിന്നെ ഇതെന്റെ പാർട്ടീന്റെ കളറല്ല'; 'പടച്ചോനെ ഇങ്ങള് കാത്തോളീ'യുടെ അഞ്ചാമത്തെ ടീസർ

'പഴേ മുണ്ട് അലക്കി തേച്ചപോലെണ്ട്. പിന്നെ ഇതെന്റെ പാർട്ടീന്റെ കളറല്ല'; 'പടച്ചോനെ ഇങ്ങള് കാത്തോളീ'യുടെ അഞ്ചാമത്തെ ടീസർ

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ അഞ്ചാമത്തെ ടീസർ പുറത്തിറങ്ങി. വടക്കൻ കേരളത്തിലെ ഒരു സാങ്കൽപ്പിക പശ്ചാത്തലത്തിൽ ഒരുക്കിയിരുന്ന ചിത്രം, ശ്രീനാഥ് ഭാസിയുടെ സ്കൂൾ അധ്യാപകനായ കഥാപാത്രത്തെയും ആ നാട്ടിലെ രാഷ്ട്രീയ സംഭവങ്ങളെയും ചുറ്റിപ്പറ്റിയുള്ള ആക്ഷേപഹാസ്യമാണ്. ചിത്രം നവംബർ 24 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷമാണ് കഴിഞ്ഞ ദിവസം അഞ്ചാമത്തെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

കണ്ണൂരിന്റെ രാഷ്ട്രീയ തീവ്രതകാണിക്കുന്ന രംഗമാണ് ടീസറിൽ. കല്യാണ നിശ്ചയത്തിന് തയാറെടുക്കുന്ന കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ നിന്നും ചെറിയ സിമ്പലുകളിലേക്കു കൂടെ ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയബോധം കാണാം. 'നെല്ലിക്ക'യ്ക്ക് ശേഷം ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയാണ് പഫകോണീ ഇങ്ങള് കാത്തോളീ. മാധവൻ സംവിധാനം ചെയ്ത റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ് എന്ന സിനിമയുടെ എഡിറ്റർ കൂടിയായിരുന്നു ബിജിത് ബാല. ചട്ടമ്പി എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണിത്. ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, രാജേഷ് മാധവന്‍, ഹരീഷ് കരാണരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ഷൈനി സാറ, സുനില്‍ സുഖദ, രഞ്ജി കാങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശേരി, നിഷ മാത്യു, ഉണ്ണി രാജ, മൃദുല എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

പ്രദീപ് കുമാര്‍ കാവുംന്തറയാണ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഷ്ണു പ്രസാദും മ്യൂസിക്ക് ഷാന്‍ റഹ്‌മാനുമാണ് കൈകാര്യം ചെയ്യുന്നത്. വെള്ളം, അപ്പന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കൾ. ആര്‍ട്ട് ഡയറക്ടര്‍ അര്‍ക്കന്‍ എസ് കര്‍മ്മയും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in