പൊതുജന ആരോഗ്യം കണക്കിലെടുത്ത് തിയേറ്റര്‍ മാത്രം അടക്കുന്നത് അംഗീകരിക്കാനാവില്ല: ഫിയോക്ക് പ്രസിഡന്റ്

പൊതുജന ആരോഗ്യം കണക്കിലെടുത്ത് തിയേറ്റര്‍ മാത്രം അടക്കുന്നത് അംഗീകരിക്കാനാവില്ല: ഫിയോക്ക് പ്രസിഡന്റ്

കൊവിഡ് വ്യാപനത്താല്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ തിയേറ്റര്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പൊതുജന ആരോഗ്യം കണക്കിലെടുത്ത് തിയേറ്റര്‍ മാത്രം അടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ.വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. ബാറുകളും മാളുകളും എല്ലാം അടച്ചിട്ടുകൊണ്ടാണ് ഈ നിയന്ത്രണമെങ്കില്‍ അത് മനസിലാക്കാം. അല്ലാത്ത പക്ഷെ സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.

വിജയകുമാര്‍ പറഞ്ഞത്:

സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ മറുപടിയെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. അടച്ചിരിക്കുന്ന തിയേറ്ററുകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ മാളുകളും ബാറുകളും അടച്ചാണ് ഇട്ടിരിക്കുന്നത്. അവിടെയെല്ലാം മാസ്‌ക് ഇല്ലാതെ ആളുകള്‍ ഇരിക്കുന്നത് സര്‍ക്കാരിന് പ്രശ്‌നമല്ല. അടച്ചിട്ട ഹാളാണെങ്കിലും വെറും അമ്പത് ശതമാനം പ്രവേശനാനുമതിയാണ് തിയേറ്ററിനുള്ളത്. ഓരോ ഷോ കഴിയുമ്പോഴും സാനിറ്റൈസും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിലൂടെ കൊവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്.

പിന്നെ എന്തുകൊണ്ട് കേരളം മാത്രം അതിനെ പ്രതികൂലമായി നേരിടുന്നു എന്നാണ് മനസിലാകാത്തത്. അത് ഈ മേഖലയോടുള്ള വ്യക്തിപരമായ വൈരാക്യമോ, അല്ലെങ്കില്‍ ഇക്കാര്യത്തിലുള്ള അറിവില്ലായ്മ കൊണ്ടോ ആണെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. പിന്നെ പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ഈ നിയന്ത്രണമെങ്കില്‍ ബാറും മാളും എല്ലാം അടച്ചിട്ടുകൊണ്ടാണെങ്കില്‍ നമുക്ക് മനസിലാക്കാമായിരുന്നു. എന്നാല്‍ സിനിമ തിയേറ്റര്‍ മാത്രം അടച്ചിടുക എന്നത് ഒരിക്കലും ഞ്യായീകരിക്കാനാവില്ല. പക്ഷെ കോടതിയില്‍ നിന്നും നാളെ അനുകൂലമായൊരു തീരുമാനം ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in