ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ്; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടും ജോയ് മാത്യുവും

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ്; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടും ജോയ് മാത്യുവും

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടും ജോയ് മാത്യുവും തമ്മില്‍ മത്സരിക്കും. മലയാള സിനിമയിലെ നൂറോളം എഴുത്തുകാര്‍ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകും. തിരക്കഥാകൃത്ത് ജിനു എബ്രഹാം സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നാമനിര്‍ദ്ദേശപ്രക്രിയയായിരുന്നു ഇതുവരേക്കും രീതി. അതാണ് ഇത്തവണ മാറുന്നത്. എസ്.എന്‍. സ്വാമിയാണ് നിലവിലെ അധ്യക്ഷന്‍. ഔദ്യോഗിക പാനലിന്റെ ഭാഗമായിട്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മത്സരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in