ഫർഹാൻ അക്തർ ഇനി മാർവലിൽ; മിസ് മാർവലിൽ അഥിതി വേഷം

ഫർഹാൻ അക്തർ ഇനി മാർവലിൽ; മിസ് മാർവലിൽ അഥിതി വേഷം

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഇന്ത്യയിൽ നിന്ന് ഫർഹാൻ അക്തർ. മാർവലിന്റെ ഏറ്റവും പുതിയ സീരീസായ മിസ് മാർവലിലാണ് ഫർഹാൻ അക്തർ അഭിനയിക്കുന്നത്. ഫർഹാൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ഒരു അതിഥി വേഷമായിരിക്കും എന്നതിനപ്പുറം കൂടുതൽ വിവരങ്ങളൊന്നും ഫർഹാൻ അക്തറിന്റെ കഥാപാത്രത്തെ പറ്റി പുറത്തുവന്നിട്ടില്ല. കനേഡിയൻ നടി ഈമാൻ വെയാനിയാണ് പ്രധാന കഥാപാത്രമായ മിസ്. മാർവലായി വേഷമിടുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുമുള്ള ആദ്യത്തെ മുസ്ലിം സൂപ്പർഹീറോ ആയിരിക്കും മിസ്. മാർവൽ. കമല ഖാൻ എന്ന ടൈറ്റിൽ കഥാപാത്രം ജേഴ്‌സി സിറ്റിയിൽ ജനിച്ചു വളരുന്ന മുസ്ലിം അമേരിക്കനായിട്ടാണ് സീരീസിലുള്ളത്.

2021ൽ ഫർഹാൻ അക്തർ മാർവലിന്റെ ഭാഗമാകുന്നു എന്ന രീതിയിൽ ചർച്ചകളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഒഫീഷ്യലായി ഫർഹാൻ സന്തോഷ വാർത്ത അറിയിച്ചത്. ജൂൺ 8നാണ് ഡിസ്‌നി പ്ലസിലൂടെ മിസ്.മാർവൽ പ്രേക്ഷകരിലേക്കെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in