'ഐറിഷ് പ്രീമിയറായി ഡോൺ പാലത്തറ ചിത്രം'; 68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട് ഫാമിലി

'ഐറിഷ് പ്രീമിയറായി ഡോൺ പാലത്തറ ചിത്രം'; 68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട് ഫാമിലി

അയർലന്റിലെ 68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട് ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം 'ഫാമിലി'. വിനയ് ഫോർട്ട്, മാത്യു തോമസ്, ദിവ്യപ്രഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ന്യൂട്ടൺ സിനിമ ആണ്. റോട്ടര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വേള്‍ഡ് പ്രിമിയര്‍ ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു.

നില്‍ജ കെ.ബേബി, ആഭിജ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശവം, 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ സിനിമകള്‍ക്ക് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത സിനിമയാണ് ഫാമിലി. സോഷ്യല്‍ ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം സോണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട്പോകുന്നത്. ക്രൈസ്തവ ആചാരങ്ങളും വിശ്വാസങ്ങളും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ടെന്ന് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചന നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in