'അടുത്ത അഞ്ച് വർഷത്തേക്ക് മലയാള സിനിമയിൽ എന്ത് തരം സിനിമകളും പരീക്ഷിക്കാം, പ്രേക്ഷകർ സ്വീകരിക്കാൻ തയ്യാറാണ്'; ഫഹദ് ഫാസിൽ

'അടുത്ത അഞ്ച് വർഷത്തേക്ക് മലയാള സിനിമയിൽ എന്ത് തരം സിനിമകളും പരീക്ഷിക്കാം, പ്രേക്ഷകർ സ്വീകരിക്കാൻ തയ്യാറാണ്'; ഫഹദ് ഫാസിൽ

അടുത്ത അ‍ഞ്ച് വർഷത്തേക്ക് മലയാള സിനിമയിൽ എന്ത് തരം പരീക്ഷണങ്ങളും നടത്താൻ സാധിക്കുമെന്ന് നടൻ ഫഹദ് ഫാസിൽ. സംഭാഷണങ്ങളില്ലാത്ത സിനിമയോ മ്യൂസിക്ക് ഇല്ലാത്ത സിനിമയോ അതുമല്ലെങ്കിൽ വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് സിനിമയോ നിങ്ങൾക്ക് ചെയ്യാൻ കഴിയും കാരണം മലയാള സിനിമ വ്യവസായവും പ്രേക്ഷകരും അത്തരത്തിലുള്ള സിനിമകൾ സ്വീകരിക്കാൻ വേണ്ടി തയ്യാറാണ് എന്ന് ഫഹദ് പറയുന്നു. കോടി ക്ലബ്ബുകളെ പിന്തുടരുകയല്ല പകരം അർത്ഥവത്തായ കുറച്ച് സിനിമകൾ ചെയ്യാനുള്ള അവസരമാണ് ഇതെന്നും ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു.

ഫഹദ് ഫാസിൽ പറഞ്ഞത്:

കഴിഞ്ഞ ദിവസം ഞാൻ‌ എന്റെ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോൾ പറഞ്ഞത് അടുത്ത അഞ്ച് വർഷത്തേക്ക് മലയാള സിനിമയിൽ എന്ത് വേണമെങ്കിലും ചെയ്യു എന്നാണ്. ഡയലോ​ഗില്ലാത്ത ഒരു സിനിമയോ, മ്യൂസിക്ക് ഇല്ലാത്തൊരു സിനിമയോ, അല്ലെങ്കിൽ വീണ്ടും ഒരു ബ്ലാക്ക് ആൻ‌ഡ് വെെറ്റ് സിനിമയോ ചെയ്യൂ എന്ന്. എനിക്ക് തോന്നുന്നത് എല്ലാം എക്സ്പ്ലോർ ചെയ്യാനുള്ള സമയമാണിത്. നമുക്ക് ഇത് ചെയ്യാണോ വേണ്ടയോ എന്നൊന്നും ചിന്തിച്ചിരിക്കാനുള്ള സമയമല്ല, അങ്ങ് ചെയ്യുക. പ്രേക്ഷകർ അത് സ്വീകരിക്കാൻ തയ്യാറാണ്. ഈ ഇൻഡസ്ട്രി തയ്യാറാണ്, ഒരു പ്ലാറ്റ്ഫോം നമുക്കായി സെറ്റ് ചെയ്തിരിക്കുകയാണ്. അവിടേക്ക് ചെല്ലുക എക്സ്പ്ലോർ ചെയ്യുക എന്നത് മാത്രമാണ് ബാക്കി. 100 കോടി ക്ലബ്ബുകളെയൊന്നും ചേസ് ചെയ്യേണ്ട ആവശ്യമില്ല, അർത്ഥവത്തായ കുറച്ച് സിനിമകൾ ചെയ്യുക എന്നതാണ്. ​

ജിതു മാധവന്റെ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്ന പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയുന്ന ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്ന് പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ രം​ഗ എന്ന ​ഗുണ്ടാ തലവനായാണ് ഫഹദ് എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in