പ്രേമലു നന്ദിലു, കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസിൽ, റോയ് സംവിധാനം; എസ് ഹരീഷും വിനോയ് തോമസും തിരക്കഥ

പ്രേമലു നന്ദിലു, കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസിൽ, റോയ് സംവിധാനം; എസ് ഹരീഷും വിനോയ് തോമസും തിരക്കഥ

പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. കരാട്ടെ ചന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. ജോജി എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറും മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സഹസംവിധായകനുമായിരുന്ന റോയ് ആണ് കരാട്ടെ ചന്ദ്രൻ സംവിധാനം ചെയ്യുന്നത്. എസ് ഹരീഷും, വിനോയ് തോമസും ചേർന്നാണ് തിരക്കഥ.

പ്രേമലു വൻ വിജയമായതിന് പിന്നാലെയാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നേതൃത്വം നൽകുന്ന നിർമാണ വിതരണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രേമലു നന്ദിലു എന്ന കാപ്ഷനൊപ്പമാണ് ഫഹദ് സിനിമ അനൗൺസ് ചെയ്തത്. പരിശീലകനൊപ്പം കരാട്ടേ അഭ്യസിക്കുന്ന ചിത്രവും ഫഹദ് ഫാസിൽ പങ്കുവച്ചിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതൂ ജാൻവർ, തങ്കം, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസ്, വർക്കിം​ഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കരാട്ടേ ചന്ദ്രൻ.

Related Stories

No stories found.
logo
The Cue
www.thecue.in