'ശബ്ദം കേട്ടിട്ട് വന്ന് കയറിയപ്പോള്‍ ഫ്രെയിമില്‍ പെട്ടുപോയത്'; പപ്പയുടെ സ്വന്തം അപ്പൂസിന്റെ ഓർമ്മ പങ്കുവെച്ച് ഫഹദ്

'ശബ്ദം കേട്ടിട്ട് വന്ന് കയറിയപ്പോള്‍ ഫ്രെയിമില്‍ പെട്ടുപോയത്'; പപ്പയുടെ സ്വന്തം അപ്പൂസിന്റെ ഓർമ്മ പങ്കുവെച്ച് ഫഹദ്
Published on: 

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ഭാഗമായതിനെ കുറിച്ച് നടൻ ഫഹദ് ഫാസിൽ. അവിചാരിതമായാണ് താൻ ആ സിനിമയുടെ ഭാഗമായത്. തങ്ങളുടെ വീട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അവിടെ ശബ്ദം കേട്ട് താൻ വന്നു നോക്കിയപ്പോൾ ക്യാമറയിൽ പതിയുകയായിരുന്നു എന്നും യഥാർത്ഥത്തിൽ താൻ ആ ഫ്രെയിമില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ് എന്നും ഫഹദ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.

ഫഹദ് ഫാസിലിന്റെ വാക്കുകൾ:

ആക്‌സിഡന്റലായിട്ടാണ് ആ പടത്തില്‍ ഞാന്‍ വന്നത്. സത്യം പറഞ്ഞാല്‍ എന്തൊക്കെയോ ശബ്ദം കേട്ടിട്ട് വന്ന് കയറിയപ്പോള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഞങ്ങളുടെ വീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അപ്പോള്‍ എന്തൊക്കെയോ ബഹളമൊക്കെ കേട്ടു. അന്ന് വളരെ ചെറുതായിരുന്നല്ലോ. എന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റിയില്‍ റൂമിലേക്ക് പോയി.

ഞാന്‍ മാത്രമല്ല, ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ പയ്യനൊക്കെ ആ സീനിലുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ആ ഫ്രെയിമില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇപ്പോള്‍ നോക്കിയാല്‍ മനസിലാകും, എന്നെ തട്ടി മാറ്റിയിട്ടാണ് മമ്മൂക്ക നടന്നുപോകുന്നത്. അത്രയേ എനിക്ക് ആ സീനിനെക്കുറിച്ച് ഓര്‍മയുള്ളൂ.

logo
The Cue
www.thecue.in