പാച്ചു എന്ന പ്രശാന്ത് : ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'പാച്ചുവും അത്ഭുതവിളക്കും' ട്രെയ്‌ലര്‍

പാച്ചു എന്ന പ്രശാന്ത് : ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'പാച്ചുവും അത്ഭുതവിളക്കും' ട്രെയ്‌ലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'മലയന്‍കുഞ്ഞിന്' ശേഷം ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും. മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'വിക്ര'ത്തില്‍ നിന്നും 'മലയന്‍കുഞ്ഞി'ല്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് സിനിമയില്‍ എത്തുന്നത്. പ്രണയത്തിനും, നര്‍മ്മത്തിനും പ്രാധാന്യം കൊടുത്തൊരുങ്ങുന്ന ചിത്രം ഒരു ഫാമിലി, ഫീല്‍ഗുഡ് ഡ്രാമ ആയിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നന്ദു, ഇന്ദ്രന്‍സ്, അല്‍താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം.

രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച 'ദാറ്റ്സ് മൈ ബോയ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ്് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനും ആയിരുന്നു. വസ്ത്രാലങ്കാരം ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, , ആര്‍ട്ട് ഡയറക്ടര്‍ അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേയ്ക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി

Related Stories

No stories found.
logo
The Cue
www.thecue.in