'പെട്ടെന്നൊരു തിരക്കഥ തന്നിട്ട് ചെയ്യാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല'; ഒരു ഫോറിൻ പ്രൊഡക്ഷന് വേണ്ടി ഓഡീഷൻ നൽകിയതിനെക്കുറിച്ച് ഫഹദ് ഫാസിൽ

'പെട്ടെന്നൊരു തിരക്കഥ തന്നിട്ട് ചെയ്യാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല'; ഒരു ഫോറിൻ പ്രൊഡക്ഷന് വേണ്ടി ഓഡീഷൻ നൽകിയതിനെക്കുറിച്ച് ഫഹദ് ഫാസിൽ

പെട്ടെന്നൊരു തിരക്കഥ തന്നിട്ട് അഭിനയിക്കൂ എന്ന് ആവശ്യപ്പെട്ടാൽ അത് ചെയ്യാൻ കഴിയുന്ന ഒരാളല്ല താൻ എന്ന് നടൻ ഫഹദ് ഫാസിൽ. എന്റെ ഒരു അടുത്ത സുഹൃത്താണ് അങ്ങനെ പറയുന്നതെങ്കിൽ പോലും എനിക്ക് അതിന് കഴിയില്ല. തന്നിലേക്ക് വളരെ സ്വാഭാവികമായി വരേണ്ട ഒന്നാണ് അഭിനയം എന്നും ഒരു വിദേശ സിനിമ നിർമാണ കമ്പനിക്ക് വേണ്ടി ജീവിതത്തിൽ ആദ്യമായി ഓഡീഷന് പോയപ്പോഴാണ് താൻ അത് മനസ്സിലാക്കിയത് എന്നും ഫഹദ് പറയുന്നു. ഇതൊരു നല്ല കാര്യമാണോ മോശം കാര്യമാണോ എന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ അതാണ് തന്റെ രീതി എന്നും അതിൽ താൻ സന്തുഷ്ടനാണെന്നും ഫഹദ് ഫാസിൽ ​ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫഹദ് ഫാസിൽ പറഞ്ഞ്:

ഞാൻ ഒരു ഓഡീഷൻ ചെയ്തിരുന്നു ഒരു ഫോറിൻ പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി. ഞാൻ അതിന്റെ പേര് പറയുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷന് പങ്കെടുക്കുന്നത്. അവർ എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അവർ എനിക്കൊരു സീൻ തന്നു. ആ സീനിന് മുമ്പോ ശേഷമോ എന്താണ് എന്ന് എനിക്ക് അറിയില്ല. എനിക്കറിയാം വലിയൊരു നടനാണ് എനിക്കൊപ്പം ആ സീൻ ചെയ്യുന്നത് എന്ന്. ആ രംഗമാണ് ഓഡിഷനു വേണ്ടി ഞാൻ ചെയ്യേണ്ടത്. അപ്പോഴാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്. പെട്ടെന്നൊരു സ്ക്രിപ്റ്റ് തന്നിട്ട്, എന്നോട് ചെയ്തോളൂ എന്നു പറഞ്ഞാൽ എനിക്ക് പറ്റില്ല. എന്റെ അടുത്ത സുഹൃത്താണ് അങ്ങനെ പറയുന്നതെങ്കിൽ പോലും. എനിക്ക് അതിന് കഴിയില്ല. അത് സ്വാഭാവികമായി എനിക്ക് വരണം. അത് നല്ല കാര്യമാണോ മോശം കാര്യമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അങ്ങനെയാണ് എന്റെ രീതി. ഞാൻ അതിൽ സന്തോഷവാനുമാണ്. തിരക്കഥയിലെ കഥാപാത്രമായി മാറാൻ എനിക്ക് അൽപം സമയം വേണം. ഞാൻ ആ കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാൾ മറ്റുള്ളവർക്ക് എന്നെ ആ കഥാപാത്രമായി ഫീൽ ചെയ്യാൻ തുടങ്ങിയാൽ എനിക്ക് എന്നെത്തന്നെ വിലയിരുത്താൻ എളുപ്പമായിരിക്കും അത്. തിരക്കഥയ്ക്കൊപ്പം പോകുന്ന ഒരാളല്ല ഞാൻ.

ജീതു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയരിക്കുന്ന ചിത്രം. ചിത്രത്തിൽ രം​ഗൻ എന്ന ​ഗുണ്ട നേതാവിന്റെ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in