'ക്യാമറയുടെ മുന്നിൽ എല്ലാവരെയും തുല്യരായാണ് അവർ കാണുന്നത്'; ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ഫഹ​ദ്

'ക്യാമറയുടെ മുന്നിൽ എല്ലാവരെയും തുല്യരായാണ് അവർ കാണുന്നത്'; ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ഫഹ​ദ്

ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ. രജിനികാന്ത്, കമൽഹാസൻ, മമ്മൂട്ടി എന്നിവരോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് സംസാരിച്ചത്. അവർ ഒരോരുത്തരും പെർഫോം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അവരുടെ മത്തേഡോ പ്രോസസ്സോ മനസ്സിലാവാറില്ലെന്നും പക്ഷേ എനിക്ക് ക്യാമറയുടെ മുന്നിൽ അവർ എത്രത്തോളം ആത്മാർത്ഥതയുള്ളവരാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും ഫഹദ് പറയുന്നു. ക്യമറയ്ക്ക് മുന്നിൽ എല്ലാവരെയും തുല്യരായാണ് അവർ കാണുന്നത്. അവർ അഭിനയിക്കുന്നത് കാണുമ്പോൾ സിനിമ ചരിത്രം തന്നിലൂടെ കടന്നു പോവുന്നത് പോലെയാണ് തോന്നുന്നത് എന്ന് ഫഹദ് പറ‍ഞ്ഞു.

ഫഹദ് പറഞ്ഞത്:

അവർ ഒരോരുത്തരും പെർഫോം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അവരുടെ മത്തേഡോ പ്രോസസ്സോ മനസ്സിലാവാറില്ല. പക്ഷേ എനിക്ക് അവർ ക്യാമറയുടെ മുന്നിൽ എത്രത്തോളം ആത്മാർത്ഥതയുള്ളവരാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ സത്യസന്ധരായാണ് അവർ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. മാത്രമല്ല ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്നും അവർ വിശ്വസിക്കുന്നുണ്ട്. അതിപ്പോൾ രജിനി സാർ ആണെങ്കിലും കമൽ സാർ ആണെങ്കിലും മമ്മൂട്ടി സാർ ആണെങ്കിലും. അവർ വന്ന് അവരുടെ സീൻ അഭിനയിക്കുകയും മറ്റുള്ള അഭിനേതാക്കളുമായി അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും. അത്തരത്തിലുള്ള ചർച്ചകൾ സത്യത്തിൽ നമ്മൾ അവിടെ അവർക്കൊപ്പം തുല്യരാണ് എന്നൊരു തോന്നലാണ് ജനിപ്പിക്കുന്നത്.

ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി വർക്ക് ചെയ്യുമ്പോൾ ഡയമണ്ട് നെക്ലെസ്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിൽ‌ ഞാൻ അഭിനയിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എന്റെ പ്രോസസ്സിനെക്കുറിച്ചും മറ്റും ചർച്ച ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. ഞാൻ കമൽ സാറിനെ പരിചയപ്പെടുമ്പോഴേക്കും ഞാൻ സി യു സൂൺ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. രജിനി സാറിനോട് ഞാൻ ചോദിക്കാറുണ്ട് സാർ നിങ്ങളെന്റെ സിനിമകൾ എന്തെങ്കിലും കണ്ടിട്ടുണ്ടോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു , 'ഇല്ല, ഇല്ല, ഇല്ല. എനിക്ക് നിങ്ങളുടെ സിനിമകൾ കാണേണ്ടതില്ല. എനിക്കറിയാം എന്ന്. അദ്ദേഹം എന്റെ വിക്രം എന്ന സിനിമയും മാമന്നനും കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്തുതന്നെയായാലും, എന്നെ സംബന്ധിച്ചിടത്തോളം, അവർ ഒരു സീൻ പഠിക്കുന്നതും അത് അഭിനയിക്കുന്നതും കാണുമ്പോൾ സിനിമയുടെ ചരിത്രം എന്നിലൂടെ കടന്നുപോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

അതുകൊണ്ട് തന്നെ എന്റെ ഉദ്ദേശം ഒരിക്കലും ബാഷ പോലെ ഒരു സിനിമ ചെയ്യുകയോ തേവർ മകൻ പോലെ ഒരു സിനിമ ചെയ്യുകയോ അല്ല. അത്തരത്തിൽ കഴിവുള്ള നടന്മാരുമായിട്ടുള്ള കോളാബറേഷനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഇപ്പോൾ അവരുമായി എനിക്ക് അത്തരത്തിൽ ഒരു ബന്ധം ഉണ്ടായിരിക്കുന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്

Related Stories

No stories found.
logo
The Cue
www.thecue.in