'എല്ലാ കഥകൾക്കും മറ്റൊരു വശമുണ്ട്, പാഠപുസ്തകങ്ങള്ളിലുളളത് തെറ്റായ ചരിത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ

'എല്ലാ കഥകൾക്കും മറ്റൊരു വശമുണ്ട്, പാഠപുസ്തകങ്ങള്ളിലുളളത് തെറ്റായ ചരിത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ

നാഥുറാം ഗോഡ്‌സെയുടെ ചരിത്രം വളച്ചൊടിച്ചതാണെന്ന് കങ്കണ റണാവത്ത്. എല്ലാ കഥകള്‍ക്ക് പിന്നിലും സത്യത്തിന്റെ നമ്മൾ കാണാത്ത വശമുണ്ട്. ചിലർ കഥ പറയുമ്പോൾ അത് മറച്ചു വെക്കും. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ ഒന്നിനും കൊള്ളാതെയായതെന്നും കങ്കണയുടെ ട്വീറ്റിൽ പറയുന്നു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിലായിരുന്നു കൊലയാളിയായ നാഥുറാം ഗോഡ്സയെ അനുകൂലിച്ചുകൊണ്ടുളള കങ്കണയുടെ ട്വീറ്റ്. കുറിപ്പിനൊപ്പം ഗോഡ്‌സെയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചിരുന്നു.

‘എല്ലാ കഥകള്‍ക്കും മൂന്ന് വശങ്ങളുണ്ട്. എന്റെയും, നിങ്ങളുടെയും, പിന്നെ സത്യത്തിന്റെയും. കഥ പറയുന്നവർ ചിലപ്പോള്‍ എല്ലാം തുറന്ന് പറഞ്ഞെന്നുവരാം, ചിലതെല്ലാം മറച്ചുവെക്കുകയും ചെയ്യാം. അതുകൊണ്ടാണ് നമ്മുടെ ചരിത്ര പാഠപുസ്തകങ്ങള്‍ ഒന്നിനും കൊള്ളാത്തത്. അതിൽ അനാവശ്യ വിശദീകരണങ്ങൾ മാത്രമാണ്.’ കങ്കണ പറയുന്നു.

'എല്ലാ കഥകൾക്കും മറ്റൊരു വശമുണ്ട്, പാഠപുസ്തകങ്ങള്ളിലുളളത് തെറ്റായ ചരിത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ
'എന്തിനായിരുന്നു ഈ പ്രഹസനം?', പുരസ്കാര വിതരണരീതി ശരിയായില്ല, ആരു നൽകി ഈ ഉപദേശമെന്ന് ഹരീഷ് വാസുദേവന്‍

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന പൊളിറ്റിക്കല്‍ ഡ്രാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണെങ്കിലും ബയോപിക് മാതൃകയിലാവില്ല ചിത്രം എത്തുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ചിത്രത്തിൽ കങ്കണയോടൊപ്പം സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ റോളിൽ പ്രമുഖ താരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തും കങ്കണയുടെ ‘റിവോള്‍വര്‍ റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കല്‍ ഡ്രാമ ഒരുങ്ങുന്നുണ്ടെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. കങ്കണയുടെ ട്വിറ്റർ പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും. ഇന്ത്യയിൽ നിലവിലുളള സാമൂഹ്യ രാഷ്ട്രീയ സ്ഥിതി​ഗതികളെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് സാധിക്കുമെന്നായിരുന്നു ട്വീറ്റിൽ കങ്കണ കുറിച്ചത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയായാണ് ഈ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in