യന്തിരന്റേത് മോഷ്ടിച്ച കഥ, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

യന്തിരന്റേത് മോഷ്ടിച്ച കഥ, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

രജനി-ശങ്കർ കൂട്ടുകെട്ടിൽ 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരൻ ആരുർ തമിഴ്‌നാടന്റെ പരാതിയിലാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. 2010ലായിരുന്നു എഴുത്തുകാരൻ പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ കഥയായ ജുഗിബ'യുടെ കോപ്പിയാണ് 'യന്തിരൻ' എന്നായിരുന്നു ആരുർ തമിഴ്‌നാടൻ ഉന്നയിച്ച ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ തുടർച്ചയായി ഹാജരാകണമെന്നായിരുന്നു സംവിധായകന് കോടതി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ചതിനെ തുടർന്നാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സംവിധായകൻ മദ്രാസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. 2017 മുതൽ കേസ് കേൾക്കുന്ന മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനൈതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ടുള്ള നടപടി.

യന്തിരന്റേത് മോഷ്ടിച്ച കഥ, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
'കർണ്ണൻ' ഏപ്രിലിൽ, ധനുഷ്-മാരി സെല്‍വരാജ് ചിത്രം റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാവ്

ഫെബ്രുവരി 19ന് മുമ്പായി സംവിധായകൻ കോടതിയിൽ ഹാജരാവണമെന്നാണ് സെക്കൻഡ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് ജഡ്‌ജ് റോസിലൻ ധുരൈ പുറപ്പെടുവിച്ച ഉത്തരവിൽ ഉള്ളത്.

Summary

'Enthiran' plagiarism case,Non-bailable warrant issued against director Shankar

Related Stories

No stories found.
logo
The Cue
www.thecue.in