നാടന്‍പാട്ട് താളത്തില്‍ വരവറിയിച്ച് 'ഇരട്ട'; ഫെബ്രുവരി മൂന്നിന് റിലീസ്

നാടന്‍പാട്ട് താളത്തില്‍ വരവറിയിച്ച് 'ഇരട്ട'; ഫെബ്രുവരി മൂന്നിന് റിലീസ്

നായാട്ടിനുശേഷം ജോജു ജോര്‍ജിന്റെ അപ്പു പാത്തു പാപ്പു ഫിലിംസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഇരട്ട'യുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പ്രൊമോ സോങ് പുറത്ത്. ബെനഡിക് ഷൈനിനും, അഖില്‍ ജെ ചന്ദിനുമൊപ്പം നായകന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് 'എന്തിനാടി പൂങ്കുയിലേ' എന്ന നാടന്‍ പാട്ട് ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത്. മണികണ്ഠന്‍ പെരുമ്പടപ്പ് രചിച്ച ഗാനത്തിന് ജേക്‌സ് ബിജോയാണ് സംഗീത സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജിന്റെ കരിയറിലെ ആദ്യ ഇരട്ടവേഷമായ ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിലെത്തും.

നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന ഇരട്ട സഹോദരങ്ങളുടെ ബന്ധത്തെ മുന്‍നിര്‍ത്തി വികസിക്കുന്ന പൊലീസ് സ്റ്റോറിയാണ്. ഇരുവരും തമ്മിലെ കാലങ്ങളായി നീണ്ടുനില്‍ക്കുന്ന പകയും അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളും പശ്ചാത്തലമാകുന്ന ചിത്രം, ഒരു സസ്പെന്‍സ് ത്രില്ലറാണെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.

ജോജുവിന് പുറമെ, അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡിഒപി. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം. ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍: മനു ആന്റണി, ആര്‍ട്ട്: ദിലീപ് നാഥ് , വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ്, സ്റ്റണ്ട്‌സ്: കെ രാജശേഖര്‍ എന്നിവരാണ്.

ബാക്കിങ് വോക്കല്‍: നവീന്‍ നന്ദകുമാര്‍, ബാസ്സ്: നേപ്പിയര്‍ നവീന്‍, റിതം - ശ്രുതിരാജ് ,സെഷന്‍ ക്രമീകരണം: ഡാനിയേല്‍ ജോസഫ് ആന്റണി, മനീത് മനോജ് ,മൈന്‍ഡ് സ്‌കോര്‍ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീന്‍, വോക്കല്‍ ട്യൂണ്‍: ഡാനിയേല്‍ ജോസഫ് ആന്റണി, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ്: മിഥുന്‍ ആനന്ദ് ,ചീഫ് അസോസിയേറ്റ്: അഖില്‍ ജെ ആനന്ദ് എന്നിവരാണ് 'എന്തിനാടി പൂങ്കുയിലേ' ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാര്‍. റെക്കോര്‍ഡിങ് സ്റ്റുഡിയോ മൈന്‍ഡ്‌സ്‌കോര്‍ മ്യൂസിക്, കൊച്ചി സൗണ്ട്‌ടൌണ്‍ സ്റ്റുഡിയോ, ചെന്നൈ സപ്താ റെക്കോര്‍ഡ്സ്, കൊച്ചി.

Related Stories

No stories found.
logo
The Cue
www.thecue.in