ആ തീം സോം​ഗിന് പിന്നിൽ പുതിയൊരു ​ഗാനരചയിതാവ്, എമ്പുരാനിൽ പൃഥ്വിരാജിന്റെ പുതിയ റോൾ

ആ തീം സോം​ഗിന് പിന്നിൽ പുതിയൊരു ​ഗാനരചയിതാവ്, എമ്പുരാനിൽ പൃഥ്വിരാജിന്റെ പുതിയ റോൾ
ARUNPRASATH
Published on

ലൂസിഫർ സീക്വലായ എമ്പുരാൻ- എൽ ടു ടീസർ ലോഞ്ചിന് പിന്നാലെ ടീസർ തീം സോം​ഗിന്റെ ​ഗാനരചയിതാവിനെ കണ്ടെത്തിയിരിക്കുയാണ് സോഷ്യൽ മീഡിയ. എമ്പുരാന്റെ സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജാണ്ടീ സർ തീം സോം​ഗിന്റെ ഇം​ഗ്ലീഷ് ​ഗാനത്തിന് പിന്നിൽ. Like a flame that’s burnin out എന്ന് തുടങ്ങുന്ന ​ഗാനം പാടിയിരിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരന്റെ മകളും ​ഗായികയുമായ പ്രാർത്ഥനയാണ്. ദീപക് ദേവാണ് സം​ഗീതം.

സ്കൂൾ കാലഘട്ടത്തിൽ കവിതകളെഴുതിയിരുന്ന പൃഥ്വിരാജ് സിനിമക്ക് വേണ്ടി ​ഗാനരചന നിർവഹിക്കുന്നത് ഇതാദ്യമാണ്. സാജിദ് യാഹിയയുടെ സംവിധാനത്തിൽ മഞ്ജുവാര്യരും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന റോളുകളിലെത്തിയ ‘മോഹൻലാൽ’ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ട’ എന്ന ​ഗാനം ആലപിച്ചതും പ്രാർത്ഥനയാണ്. വിദേശത്ത് സം​ഗീത പഠനത്തിലാണ് പ്രാർത്ഥന ഇപ്പോൾ.

ARUNPRASATH

പൃഥ്വിരാജ് സുകുമാരൻ തിരുവനന്തപുരം സൈനിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ ഇം​ഗ്ലീഷിൽ കവിതയെഴുതിയതിനെക്കുറിച്ച് അമ്മ മല്ലിക സുകുമാരൻ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മല്ലിക അന്ന് പറഞ്ഞത് - രണ്ട് സഹോദരങ്ങൾ ആത്മഹത്യ ചെയ്യാൻ റെയിൽ വേ ട്രാക്കിലൂടെ പോവുന്നതായിരുന്നു കവിത. പ്രിൻസിപ്പലും രജിസ്ട്രാറും എല്ലാരും കൂടെ വിളിക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടി എന്താണ് ഇങ്ങനെയൊരു സബ്ജക്ട് എഴുതിയിരിക്കുന്നതെന്ന്. ഞാനും സുകുവേട്ടനും കൂടി പോയി' 'സുകുവേട്ടനറിയാം രാജുവിനെ. എന്തിലും കയറി ചാടുന്നവനാണ്. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം മനസ്സിൽ വന്നു ഞാനെഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ച് അവനങ്ങ് തർക്കിക്കുകയാണ്. അതോടെ അതങ്ങ് തീർന്നു'

കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ 25ാം വാർഷിക ചടങ്ങിലാണ് എമ്പുരാൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തത്. 2025 മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ത്രൂ ഔട്ട് റോളിലുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കേരള രാഷ്ട്രീയത്തിലെ അതികായനായ ആൾ ഖുറേഷി അബ്രാം എന്ന അധോലോക നായകനായത് എങ്ങനെയെന്നതിലേക്ക് ചുരുൾ നിവർത്തുന്നതാണ് എമ്പുരാൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ മൂന്നാം ഭാ​ഗവും ഇതിന് പിന്നാലെയുണ്ടാകും. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in