എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ
Published on

77ാമത് എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആറ് പുരസ്കാരങ്ങളുമായി സൈക്കളോജിക്കൽ ക്രൈം ഡ്രാമ സീരിസ് 'അഡോളസെൻസ്' പുരസ്‌കാര വേദിയിൽ തിളങ്ങി. ഇതേ സീരിസിലൂടെ ലിമിറ്റഡ് ആന്തോളജി സീരിസിൽ സഹനടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവായി ഓവൻ കൂപ്പർ മാറി.

കാലിഫോർണിയയിലെ ഡൗണ്ടൗൺ ലോസ് ഏഞ്ചൽസിലെ പീക്കോക്ക് തിയറ്ററിൽ വെച്ചാണ് ഈ വർഷത്തെ എമ്മി പുരസ്‌കാര പ്രഖ്യാപനം നടന്നത്. അമേരിക്കൻ താരം നേറ്റ് ബർഗറ്റ്സെയാണ് ചടങ്ങിന്റെ അവതാരക. അഡോളസെൻസിന് പുറമേ, ദി പിറ്റ്, സെവെറൻസ് തുടങ്ങിയ സീരീസുകളും പുരസ്‌കാരങ്ങൾ വാരിക്കൂട്ടി.

പുരസ്കാരങ്ങൾ താഴെ:

മികച്ച സീരീസ്

ദി പിറ്റ് (ഡ്രാമ)

ദി സ്റ്റുഡിയോ (കോമഡി)

അഡോളസെൻസ് (ലിമിറ്റഡ് ഓർ ആന്തോളജി)

മികച്ച നടൻ

നോവ വൈൽ, ദി പിറ്റ് (ഡ്രാമ സീരിസ്)

സേത്ത് റോജൻ, ദി സ്റ്റുഡിയോ (കോമഡി സീരീസ്)

സ്റ്റീഫൻ ഗ്രഹാം, അഡോളസെൻസ് (ലിമിറ്റഡ് സീരിസ്)

മികച്ച നടി

ബ്രിട്ട് ലോവർ, സെവറൻസ് (ഡ്രാമ സീരിസ്)

ജീൻ സ്മാർട്ട്, ഹാക്സ് (കോമഡി സീരീസ്)

ക്രിസ്റ്റ്യൻ മിലിയോട്ടി, ദി പെൻഗ്വിൻ (ലിമിറ്റഡ് സീരിസ്)

മികച്ച സഹനടൻ

ട്രാമെൽ ടിൽമാൻ, സെവെറൻസ് (ഡ്രാമ സീരിസ്)

ജെഫ് ഹില്ലർ, സംബഡി സംവെയർ (കോമഡി സീരീസ്)

ഓവൻ കൂപ്പർ, അഡോളസെൻസ് (ലിമിറ്റഡ് സീരിസ്)

മികച്ച സഹനടി

കാതറിൻ ലാനാസ, ദി പിറ്റ് (ഡ്രാമ സീരിസ്)‌‌

ഹന്ന ഐൻബൈൻഡർ, ഹാക്സ് (കോമഡി സീരീസ്)

എറിൻ ഡോഹെർട്ടി, അഡോളസെൻസ് (ലിമിറ്റഡ് സീരിസ്)

Related Stories

No stories found.
logo
The Cue
www.thecue.in