പുഴു നമ്മുടെ നാട്ടില്‍ ചര്‍ച്ച ആകേണ്ട വിഷയം, മെഗാസ്റ്റാറിന്റെ വേറൊരു പെര്‍ഫോമന്‍സ്: ദുല്‍ഖര്‍ സല്‍മാന്‍

പുഴു നമ്മുടെ നാട്ടില്‍ ചര്‍ച്ച ആകേണ്ട വിഷയം, മെഗാസ്റ്റാറിന്റെ  വേറൊരു പെര്‍ഫോമന്‍സ്: ദുല്‍ഖര്‍ സല്‍മാന്‍

നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പുഴു എന്ന സിനിമ പറയുന്നതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ വേറൊരു രീതിയിലുള്ള പ്രകടനവം വളരെ പ്രസക്തമായ വിഷയവുമാണ് വേഫെറര്‍ ഫിലിംസിനെ പുഴുവിലേക്ക് അടുപ്പിച്ചതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പുഴു ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സിന്‍-സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് പ്രേക്ഷകരിലേക്കെത്തിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍:

സബ്ജക്ട് വൈസ് പറയേണ്ട കഥയാണ് പുഴുവിന്റേത്. വളരെ പ്രസ്തമാണ്. നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. മെഗാസ്റ്റാറിന്റെ ഒരു പുതിയ പെര്‍ഫോമന്‍സ് നമുക്ക് കാണാന്‍ കഴിയും. വളരെ മികച്ച കാസ്റ്റാണ് ചിത്രത്തിന്റേത്. നന്നായി ഷൂട്ട് ചെയ്ത സിനിമയാണ്. സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തോന്നിയ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കേള്‍ക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്.

മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി, എരഞ്ഞിക്കല്‍ ശശി എന്നിവരുടെയും മികച്ച പ്കടനങ്ങള്‍ കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും.

Related Stories

No stories found.
logo
The Cue
www.thecue.in