ഇത്തവണ നടനായല്ല, ഒരു ക്ലാസ് ടീച്ചറെ പോലെ ഇവരെ ഞാന്‍ കൊണ്ടു നടക്കുകയാണ്; ലോക ടീമിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഇത്തവണ നടനായല്ല, ഒരു ക്ലാസ് ടീച്ചറെ പോലെ ഇവരെ ഞാന്‍ കൊണ്ടു നടക്കുകയാണ്; ലോക ടീമിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
Published on

ഒരു ക്ലാസ് ടീച്ചറെ പോലെ, സിനിമയുടെ ഭാ​ഗമായ ഓരോരുത്തരെയും എല്ലായിടത്തും പ്രൊമോഷന് വേണ്ടി ഞാൻ കൊണ്ടുപോയിക്കൊണ്ട് ഇരിക്കുകയാണ് എന്ന് ദുൽഖർ സൽമാൻ. ലോക എന്ന സിനിമ ഞങ്ങൾ ഒരു സമാന്തര പരീക്ഷണ ചിത്രം എന്ന നിലയിലാണ് തുടങ്ങിയത്. കേരളത്തിലെ പ്രേക്ഷകർക്ക് അവരുടെ നാടോടി കഥകൾ വച്ച് ഒരു സിനിമ നിർമ്മിച്ചു. പക്ഷെ, അത് എല്ലായിടത്തും മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടുവെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

ദുൽഖർ സൽമാന്റെ വാക്കുകൾ

ഇത്തവണ ഞാൻ ഈ സിനിമയിൽ അഭിനയിച്ചില്ല, ഒരു പ്രൊഡ്യൂസറിന്റെ റോളിൽ, ഒരു ക്ലാസ് ടീച്ചറെ പോലെ എല്ലാവരെയും കൊണ്ട് നടക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത അത്രയും വലിയൊരു റിസപ്ഷനാണ് തമിഴിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഞാൻ എപ്പോഴും പറയാറുണ്ട്, തമിഴിൽ എത്രതന്നെ പ്രൊമോഷൻ ചെയ്താലും അതിനേക്കാൾ നല്ലത് അവിടുത്തെ പ്രസ്, മീഡിയ പേഴ്സൺസിന് ഒരു സ്പെഷ്യൽ ഷോ ഇട്ടാൽ, നല്ലാതണെങ്കിൽ അവർ തന്നെ മൗത്ത് പബ്ലിസിറ്റി കൊടുത്തോളും എന്ന്.

ലോക എന്ന സിനിമ ഞങ്ങൾ ഒരു സമാന്തര പരീക്ഷണ ചിത്രം എന്ന നിലയിലാണ് തുടങ്ങിയത്. കേരളത്തിലെ പ്രേക്ഷകർക്ക് അവരുടെ നാടോടി കഥകൾ വച്ച് ഒരു സിനിമ നിർമ്മിച്ചു. പക്ഷെ, അത് എല്ലായിടത്തും മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടു. ഈ സിനിമയിൽ ജോലി ചെയ്ത എല്ലാവരും നല്ല മനുഷ്യരായിരുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ എനിക്കത് വലിയ ഭാ​ഗ്യമായിരുന്നു. ഈ സിനിമയുടെ വിജയം ഇതിൽ വർക്ക് ചെയ്ത ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. ഞാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ വളരെ ലക്കിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in