പിറന്നാളിന് കേക്ക് മുറിച്ച് ദുൽഖർ; തൊട്ടുപിറകിൽ ക്യാമറയുമായി മമ്മൂട്ടി

പിറന്നാളിന് കേക്ക് മുറിച്ച് ദുൽഖർ; തൊട്ടുപിറകിൽ ക്യാമറയുമായി മമ്മൂട്ടി

Published on

ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ചിത്രത്തിലുള്ളത്. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ പ്രവർത്തകരും ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേർന്നു. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവന് എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

logo
The Cue
www.thecue.in