പിറന്നാൽ ദിനത്തിൽ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് മകൻ ദുൽഖർ സൽമാൻ. താൻ ജീവിതത്തിൽ ആവാൻ ആഗ്രഹിച്ച മനുഷ്യനും നടനും അച്ഛനുമെല്ലാം നിങ്ങളായിരുന്നു എന്ന കുറിപ്പോടെയാണ് ദുൽഖർ മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഇതിനൊപ്പം ദുൽഖർ പങ്കുവച്ചിട്ടുണ്ട്.
ദുൽഖർ സൽമാന്റെ പോസ്റ്റ്
ഒരു കുട്ടിയായിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു അച്ഛനായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങളുടെ പകുതിയെങ്കിലുമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു പാ!
നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ, നിങ്ങൾക്ക് മാത്രം കഴിയുന്ന രീതിയിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക.