സീത രാമത്തിനു ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്കിലേക്ക് ; വെങ്കി അട്ലൂരിക്കൊപ്പം പുതിയ ചിത്രം

സീത രാമത്തിനു ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്കിലേക്ക് ; വെങ്കി അട്ലൂരിക്കൊപ്പം പുതിയ ചിത്രം

'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. 'സീത രാമം' എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം നിര്‍മിക്കുന്നത് ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ കീഴില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഒക്ടോബറില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രം 2024 സമ്മര്‍ റിലീസ് ആയി തീയേറ്ററില്‍ എത്തും. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് ആണ്. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന 'സീത രാമം' തെലുങ്കിൽ വൻ വിജയമായിരുന്നു.

'കിംഗ് ഓഫ് കൊത്ത' എന്ന മലയാള ചിത്രമാണ് ദുല്‍ഖറിന്റേതായി അടുത്ത പുറത്തിറങ്ങുന്ന ചിത്രം. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ആണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in