
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ. മമ്മൂട്ടിയെ സൂര്യനോട് താരതമ്യം ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ കുറിപ്പ്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ കുറിപ്പ് എഴുതിയിരിക്കുന്നത്.
ദുൽഖർ സൽമാന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:
പ്രിയപ്പെട്ട സൂര്യന്,
ചില നേരങ്ങളിൽ നി ശക്തമായി ജ്വലിക്കുമ്പോൽ മഴമേഘങ്ങൾ നിന്നെ കാക്കുവാനായി എത്താറുണ്ട്. അവർക്ക് നിന്നോടുള്ള സ്നേഹം അത്രമേൽ ശക്തമാണ്. അതിനാൽ തന്നെ അവർ ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം അളക്കുന്നു. നിന്റെ താപമില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ലല്ലോ, അതിനാൽ ഞങ്ങൾ വളരെ ദൂരം ഐക്യത്തോടെ പ്രാർത്ഥിച്ചു. പകലുകൾ രാത്രി പോലെ തോന്നിയ ആ ഇരുണ്ട ദിവസങ്ങളിലും ആ പ്രാർത്ഥന തുടർന്നു.
ഒടുവിൽ, ഞങ്ങളുടെ പ്രാർത്ഥന മഴമേഘങ്ങൾക്ക് സഹിക്കാൻ കഴിയാതെവന്നു. മഴമേഘങ്ങൾ ഉരുകി. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടും പൊട്ടിത്തെറിച്ചു. ഞങ്ങളുടെ കൂട്ടായ പ്രാർത്ഥനകൾക്ക് ഉത്തരമായി, അവർ നിന്നോടുള്ള മുഴുവൻ സ്നേഹവും ഞങ്ങൾക്കുമേൽ വർഷിച്ചു.
ഇപ്പോൾ നമ്മുടെ വരണ്ട ഭൂമി വീണ്ടും പച്ച പുതച്ചു. ചുറ്റും മഴവില്ലുകളും മഴത്തുള്ളികളും നിറഞ്ഞു. നാമെല്ലാം ആ സ്നേഹത്താൽ നനഞ്ഞിരിക്കുന്നു. നമ്മുടെ സൂര്യൻ വീണ്ടും തിരികെയെത്തി. തന്റെ ചൂടും പ്രകാശവും ലോകമൊട്ടാകെ നൽകി.