ഇതൊരു സൂപ്പർ ഫൺ സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്' അഭിനന്ദനങ്ങളുമായി ദുൽഖറും നിവിനും വിനീതും

ഇതൊരു സൂപ്പർ ഫൺ സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്' അഭിനന്ദനങ്ങളുമായി ദുൽഖറും നിവിനും വിനീതും
Published on

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനെ' അഭിനന്ദിച്ച് നടൻ ദുൽഖർ സൽമാൻ. സൂപ്പർ ഫൺ എന്നാണ് ദുൽഖർ സീരീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാന് പിന്നാലെ വിനീത് ശ്രീനിവാസനും നിവിൻ പോളിയും ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ജിയോഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'. പ്രണയവും കോമഡിയും ഒരുപോലെ കോർത്തിണക്കിയ സീരീസ് ഫെബ്രുവരി 28 നാണ് ജിയോഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. വിഷ്ണു ജി. രാഘവ് ആണ് സീരിസിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്.

കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, മാസ്റ്റര്‍പീസ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍, 1000 ബേബീസ് എന്നീ ഹിറ്റ് സീരീസുകൾക്ക് ശേഷം ജിയോഹോട്ട്സ്റ്റോർ ഒരുക്കിയ സീരീസാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദ്ദങ്ങളാണ് സീരിസിന്റെ പ്രമേയം. ദുബായിൽ ജോലി ചെയ്യുന്ന നായകൻ നാട്ടിലെത്തുന്നു. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് സീരീസ് അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു ജി. രാഘവ്. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ സംഗീതസംവിധാനം നിർവലഹിക്കുന്നത് ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.

Related Stories

No stories found.
logo
The Cue
www.thecue.in