വിജയ്ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാകുമോ?: അജയ് ഗേവ്ഗണ്ണിന്റെ 'ദൃശ്യം 2'ന് തുടക്കം

വിജയ്ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാകുമോ?: അജയ് ഗേവ്ഗണ്ണിന്റെ 'ദൃശ്യം 2'ന് തുടക്കം

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2-ന്റെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു. കേന്ദ്ര കഥാപാത്രമായ അജയ് ദേവഗണ്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഗോവയിലും ചിത്രീകരണം നടക്കും.

ദൃശ്യം എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു. ദൃശ്യം 2ലൂടെ മറ്റൊരു രസകരമായ കഥ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വിജയ് ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ്. അഭിഷേകിന് ഈ സിനിമയെ കുറിച്ച് നല്ലൊരു കാഴ്ച്ചപ്പാടാണ് ഉള്ളതെന്ന് അജയ് ദേവ്ഗണ്‍ വ്യക്തമാക്കി.

വലിയ വിജയമായ ഒരു സിനിമ റീമേക്ക് ചെയ്യുക എന്നത് ഭാഗ്യവും അതുപോലെ തന്നെ വെല്ലുവിളിയുമാണ്. അജയ് ദേവ്ഗണ്ണിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുക എന്നത് എനിക്ക് മികച്ച അനുഭവം തന്നെയാണ്. നമ്മുടെ കാഴ്ച്ചപാടില്‍ നിന്ന് കൊണ്ട് ഒരു കഥ വീണ്ടും പറയുക എന്നതും വളരെ ആവേശകരമായൊരു കാര്യമാണെന്ന് സംവിധായകന്‍ അഭിഷേക് പതക്ക് പറയുന്നു.

അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ ചര്‍ച്ചയായ സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റീലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു. ദൃശ്യം ഒന്നാം ഭാഗം 4 ഇന്ത്യന്‍ ഭാഷകളിലും, 2 വിദേശ ഭാഷകളിലുള്‍പ്പടെ റീമേക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in