അജയ് ദേവ്ഗണിന്റെ 'ദൃശ്യം 2'; നവംബര്‍ 18ന് തിയേറ്ററിലേക്ക്

അജയ് ദേവ്ഗണിന്റെ 'ദൃശ്യം 2'; നവംബര്‍ 18ന് തിയേറ്ററിലേക്ക്

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് റിലീസ് പ്രഖ്യാപിച്ചു. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം നവംബര്‍ 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ തന്നെയാണ് ട്വിറ്ററിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഇതെന്റെ കുറ്റസമ്മതമാണെന്ന് അജയ് ദേവ്ഗണിന്റെ വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രം പറയുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയാണ് പുതിയ ടീസര്‍.

അഭിഷേക് പതക്കാണ് ദൃശ്യം 2ന്റെ സംവിധായകന്‍. ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. രണ്ടാം ഭാഗത്തില്‍ നടന്‍ അക്ഷയ് ഖന്നയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് റിലീസ് ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in