നസ്ലെന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ചന്തുവിന്‍റെ കഥാപാത്രം, പിന്നീട് അത് മാറിയത് ആ കാരണത്താല്‍: ഡൊമിനിക് അരുണ്‍

നസ്ലെന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ചന്തുവിന്‍റെ കഥാപാത്രം, പിന്നീട് അത് മാറിയത് ആ കാരണത്താല്‍: ഡൊമിനിക് അരുണ്‍
Published on

ചന്തു സലിംകുമാർ ചെയ്ത കഥാപാത്രത്തിനായിരുന്നു ആദ്യം നസ്ലെനെ കാസ്റ്റ് ചെയ്തിരുന്നതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ഒരുപാട് പേരിലൂടെ മാറി മറഞ്ഞാണ് ഫൈനൽ കാസ്റ്റ് ഫിക്സ് ആവുന്നത്. കഥ പറയുമ്പോൾ തന്നെ നസ്ലനോട് പറഞ്ഞിരുന്നു, ക്യാരക്ടർ ഇതാണ്, പക്ഷെ നീ സണ്ണി ആയേക്കാം എന്ന്. പിന്നീട് കല്യാണി വന്നതിന് ശേഷമാണ് ന​സ്ലൻ സണ്ണിയാകുന്നത് എന്നും ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഡൊമിനിക് അരുണിന്റെ വാക്കുകൾ

കാസ്റ്റിങ് ഞങ്ങളെ ഒരുപാട് പാടുപെടുത്തിയ ഒരു മേഖലയായിരുന്നു. മാറി മാറി പലരിലേക്കും എത്തിയാണ് പല കഥാപാത്രങ്ങളും ഫൈനലൈസ് ചെയ്യുന്നത്. ചന്തു സലിംകുമാറും അരുൺ കുര്യനും ഷൂട്ടിന്റെ ഒരാഴ്ച്ച മുമ്പാണ് ടീമിലേക്ക് ജോയിൻ ചെയ്യുന്നത്. സത്യത്തിൽ ആ കാസ്റ്റിങ് മുഴുവനും വേറെയായിരുന്നു. പിന്നെ, എഴുത്തിലെ മാറ്റങ്ങൾ കാരണം കാസ്റ്റിങ്ങും മാറി. തുടക്കത്തിൽ ചന്തു ചെയ്ത കഥാപാത്രമാണ് നസ്ലെൻ ചെയ്യേണ്ടിയിരുന്നത്. കഥ പറയുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു, ഇതാണ് പരിപാടി, ചിലപ്പോൾ നീ സണ്ണി ആയേക്കാം എന്ന് പറഞ്ഞുതന്നെയാണ് കഥ നരേറ്റ് ചെയ്തത്. അത് പ്രേമലു ഇറങ്ങുന്നതിനും മുന്നേ ആയിരുന്നു. ഏതാണെങ്കിലും കുഴപ്പമില്ല, ഞാൻ ചെയ്യാം എന്നായിരുന്നു നസ്ലെൻ പറഞ്ഞത്.

അതിന് ശേഷമാണ് കല്യാണി വരുന്നത്. കല്യാണി വന്നപ്പോൾ നസ്ലെൻ സണ്ണിയായി. നേരത്തെ നസ്ലെന് വേണ്ടി പറഞ്ഞുവച്ച കഥാപാത്രം വേറൊരു ആക്ടറായി. പക്ഷെ, അവസാന നിമിഷം ചില ഡേറ്റ് ക്ലാഷുകൾ സംഭവിക്കുകയും ചന്തു ഓൺ ബോർഡ് ആവുകയും ചെയ്തു. അരുൺ കുര്യൻ ചെയ്യേണ്ടിയിരുന്നതും മറ്റൊരു കഥാപാത്രമായിരുന്നു, പക്ഷെ, അതും ഡേറ്റ് ക്ലാഷ് കാരണം മാറുകയും അരുൺ ആ റോളിലേക്ക് വരിയും ചെയ്തു. (ഇപ്പോഴത്തെ വേർഷനിൽ അരുൺ കുര്യനെ ആദ്യം കാസ്റ്റ് ചെയ്ത കഥാപാത്രം ഇല്ല).

Related Stories

No stories found.
logo
The Cue
www.thecue.in