
ലോക സിനിമയിലെ തുടക്കത്തിലെ ഗ്രാൻഡ് ഓപ്പണിങ് വേണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചിരുന്നുവെന്നും ദുൽഖറാണ് അത് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതെന്നും സംവിധായകൻ ഡൊമിനിക് അരുൺ. തുടക്കത്തിൽ ലോക വളരെ ചെറിയ ഒരു സിനിമയായി ചെയ്യാം എന്നായിരുന്നു പ്ലാൻ. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്, അതുകൊണ്ട് ഒരു ഇന്റി പ്രോജക്ട് ചെയ്യാം എന്ന രീതിയിലാണ് ആലോചനകൾ തുടങ്ങിയതെന്നും ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഡൊമിനിക് അരുണിന്റെ വാക്കുകൾ
കല്യാണിയുടെ ഇൻട്രോ നമ്മൾ ഏറ്റവും അവസാന ദിവസം ഷൂട്ട് ചെയ്ത സീക്വൻസായിരുന്നു. യൂണിവേഴ്സ് എന്നതിന് അപ്പുറത്ത്, ഒരു സിനിമയിൽ ഒതുങ്ങാത്ത ഒരു വലിയ കഥ നമ്മുടെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയുടെ ആദ്യത്തെ ഭാഗം ഈ വലിയ കഥയെ സാധൂകരിക്കുന്ന ഒരു വിഷ്വൽ ആയിരിക്കണം എന്നൊരു നിർബന്ധം നമുക്ക് ഉണ്ടായിരുന്നു. എന്റെ മനസിൽ സിനിമ തുടങ്ങുന്നത് ചന്ദ്രയുടെ ഒരു ക്ലോസ് അപ്പിലൂടെയാണ്. ബാക്കിയെല്ലാം സൗണ്ട് ഡിസൈൻ ആയിരുന്നു. പക്ഷെ, ദുൽഖറിനോട് പറഞ്ഞപ്പോൾ, എന്തിന് മടിക്കണം, കാണിച്ചൂടേ എന്നൊരു സജഷൻ വന്നു. അപ്പോൾ ഞാനും കോൺഫിഡന്റായി. അതാണ് ഞാൻ പറഞ്ഞത്, നമ്മുടെ അതേ വിഷനുള്ള ഒരു പ്രൊഡ്യൂസർ ഒപ്പമുണ്ടെങ്കിൽ എന്തും നമുക്ക് സാധ്യമാകും എന്നത്.
തുടക്കത്തിൽ ലോക വളരെ ചെറിയ ഒരു സിനിമയായി ചെയ്യാം എന്നായിരുന്നു പ്ലാൻ. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്, അതുകൊണ്ട് ഒരു ഇന്റി പ്രോജക്ട് ചെയ്യാം എന്ന രീതിയിലാണ് ആലോചനകൾ തുടങ്ങിയത്. പിന്നെ ഇത് ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഇന്റർവെല്ലിലെ ക്യാരക്ടർ റിവീലും അതിന് അനിയോജ്യമായ നാടോടി കഥയും കൂടി കിട്ടിയപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് വലിയൊരു ഹൈ കിട്ടി.