'ആദ്യ വെബ്സിരീസുമായി നിവിൻ പോളി' ; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ സീരീസ് 'ഫാർമ'

'ആദ്യ വെബ്സിരീസുമായി നിവിൻ പോളി' ; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ സീരീസ് 'ഫാർമ'

കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരീസുകൾക്ക് ശേഷം പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. 'ഫാർമ' എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് നിവിൻ പോളി ആണ്. 'ഫൈനൽസ്' എന്ന ചിത്രമൊരുക്കിയ പി ആർ അരുൺ ആണ് ഫാർമ സംവിധാനം ചെയ്യുന്നത്. നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ഫാർമ.

ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാർമക്കുണ്ട്. നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്.

നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെന്നും താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും സംവിധായകൻ പി ആര്‍ അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്.

Related Stories

No stories found.
logo
The Cue
www.thecue.in