'മഫ്തി എന്നൊരു സിനിമ ഫഹദിന് വേണ്ടി എഴുതിയിരുന്നു'; ആ കഥകളെല്ലാം മറ്റാർക്കെങ്കിലും സംവിധാനം ചെയ്യാൻ നൽകുകയാണെന്ന് ലോകേഷ് കനകരാജ്

'മഫ്തി എന്നൊരു സിനിമ ഫഹദിന് വേണ്ടി എഴുതിയിരുന്നു'; ആ കഥകളെല്ലാം മറ്റാർക്കെങ്കിലും സംവിധാനം ചെയ്യാൻ നൽകുകയാണെന്ന് ലോകേഷ് കനകരാജ്

ഫഹദ് ഫാസിലിന് വേണ്ടി ഒരു സിനിമ എഴുതിയിരുന്നെന്ന് നടൻ ലോകേഷ് കനകരാജ്. മഫ്തി എന്ന പേരിൽ ഒരു ചിത്രം ഫഹദ് സാറിന് വേണ്ടി എഴുതിയിരുന്നെന്നും അത് എപ്പോൾ വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയാണെന്നും ലോകേഷ് പറഞ്ഞു. എന്നാൽ ആ ചിത്രം ഇന്ന് എടുക്കാൻ സാധിക്കില്ലെന്നും കാരണം മാർക്കറ്റ് വാല്യു വച്ച് ജനങ്ങൾ പലതും എക്സ്പെക്ട് ചെയ്യുമെന്നും അതുകൊണ്ട് തന്നെ തന്റെ കഥ എല്ലാം മറ്റാർക്കെങ്കിലും സംവിധാനം ചെയ്യാൻ കൊടുക്കുകയാണ് എന്നും ലോകേഷ് പറയുന്നു. സ്കെയിൽ എന്ന് പറയുന്നതും മാർക്കറ്റ് എന്ന് പറയുന്നതും എത്രമാത്രം പണം അതിൽ ഇൻവസ്റ്റ് ചെയ്തിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ലിയോ തന്നെ ലാന്റിങ്ങ് കോസ്റ്റ് 300 കോടി രൂപയാണ്. ആ സ്റ്റേജിലിരിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് പോയി ഒരു സിനിമ എടുത്തിട്ട് വരിക എന്നുള്ളത് തനിക്ക് ബുദ്ധിമുട്ടാണെന്നും പക്ഷേ അതിന് ആ​ഗ്രഹമുണ്ടെന്നും ലോകേഷ് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ലോകേഷ് കനകരാജ് പറഞ്ഞത്:

മഫ്തി എന്നൊരു കഥ ഞാൻ മുമ്പ് എഴുതിയിരുന്നു. അത് യഥാർത്ഥത്തിൽ ഫഹദ് സാറിന് വേണ്ടി എഴുതിയ സിനിമയാണ്. ഒരു പോലീസുകാരന്റെ യൂണിഫോമിന്റെ അളവ് വലുതായ കാരണം അത് തയ്ച്ച് തരുന്നതിന് വേണ്ടി ഒരു കടയിൽ കൊണ്ട് കൊടുത്തിട്ട് കാത്തിരിക്കുന്ന രണ്ട് മണിക്കൂർ നേരത്ത് നടക്കുന്ന ഇന്ഡസിഡന്റ് ആയിരുന്നു ആ സിനിമ. ആ സിനിമ എപ്പോൾ വേണമെങ്കിലും എടുക്കാൻ കഴിയുന്നതാണ്. അത് ഞാൻ നേരത്തെ എഴുതി തീർത്തതാണ്. ഇപ്പോഴുള്ള പ്രശ്നം എന്തെന്നാൽ അത് എടുക്കാൻ പറ്റില്ല, കാരണം മാർക്കറ്റ് വാല്യു വച്ച് പ്രേക്ഷകർ ഒരുപാട് എക്സ്പെക്ട് ചെയ്യും, അതുകൊണ്ട് എന്റെ കഥകൾ എല്ലാം തന്നെ മറ്റാർക്കെങ്കിലും സംവിധാനം ചെയ്യാൻ കൊടുക്കുകയാണ്. എന്റെ ഒരു കഥ ഇപ്പോൾ ഡയറക്ട് ചെയ്യുന്നത് രത്നകുമാർ ആണ്. അതിപ്പോൾ സിനിമയാവാൻ പോവുകയാണ്. എന്റെ മറ്റൊരു കഥ എന്റെ അസോസിയേറ്റ്സിൽ ഒരാളായ സത്യയ്ക്ക് കൊടുത്തിട്ടുണ്ട്. അവൻ അവന്റെ ആദ്യ സംവിധാനം ചെയ്യുകയാണ് ഇപ്പോൾ. നമുക്ക് ചെയ്യാൻ കഴിയാത്തതെല്ലാം ആർക്കെങ്കിലും കൊടുത്തേയ്ക്കാം എന്നാണ്. സ്കെയിൽ എന്ന് പറയുന്നതും മാർക്കറ്റ് എന്ന് പറയുന്നതും എത്രമാത്രം പണം അതിൽ ഇൻവസ്റ്റ് ചെയ്തിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ലിയോ തന്നെ ലാന്റിങ്ങ് കോസ്റ്റ് 300 കോടി രൂപയാണ്. ആ സ്റ്റേജിലിരിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് പോയി ഒരു സിനിമ എടുത്തിട്ട് വരിക എന്നുള്ളത് എനിക്ക് ബുദ്ധിമുട്ടാണ്, പക്ഷേ എനിക്ക് ആ​ഗ്രഹമുണ്ട്.

വിജയ്യെ നായകനാക്കി ഒക്ടോബർ 19 ന് പുറത്തിറങ്ങുന്ന ലിയോ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.

Related Stories

No stories found.
logo
The Cue
www.thecue.in