ബ്ലെസി എന്നെ വിളിച്ച് ഒരുപാട് മുന്നോട്ട് പോയോ,ഇല്ലെങ്കില്‍ എനിക്ക് തരാമോയെന്ന് ചോദിച്ചു;ആടുജീവിതം താൻ വേണ്ടെന്ന് വച്ചതല്ലെന്ന് ലാൽ ജോസ്

ബ്ലെസി എന്നെ വിളിച്ച് ഒരുപാട് മുന്നോട്ട് പോയോ,ഇല്ലെങ്കില്‍ എനിക്ക് തരാമോയെന്ന് ചോദിച്ചു;ആടുജീവിതം താൻ വേണ്ടെന്ന് വച്ചതല്ലെന്ന് ലാൽ ജോസ്

ആടുജീവിതം എന്ന ചിത്രം താൻ വേണ്ടെന്ന് വച്ചതാണെന്ന് ബെന്യാമിൻ പറഞ്ഞത് തെറ്റാണെന്ന് സംവിധായകൻ ലാൽ ജോസ്. ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല. കുറേ അഭിമുഖങ്ങളില്‍ ‍ഞാൻ വേണ്ടെന്ന് വച്ചു എന്ന് പറയുന്നത് കണ്ടു. എന്നാല്‍ അത് അങ്ങനെയല്ലെന്ന് ലാൽ ജോസ് പറയുന്നു. ഞാൻ ഇത് വളരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പക്ഷേ ബെന്യാമിനിൽ നിന്ന് ഇത് അറിഞ്ഞ ഡിസി ബുക്കിസിന്റ ആൾക്കാർ ലാൽ ജോസ് ആടുജീവിതം സിനിമയാക്കുന്നു എന്ന് പച്ചക്കുതിരയിൽ ഒരു ന്യൂസ് കൊടുത്തു. അപ്പോഴാണ് ബ്ലെസി എന്നെ വിളിക്കുന്നത്. ബ്ലെസി അതിനകം എഴുതിയിരുന്ന ഒരു സബ്ജക്റ്റിന് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു. ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കില്‍ എനിക്ക് തരാമോ എന്ന് ബ്ലെസി ചോദിച്ചു. അല്ലെങ്കില്‍ ഒരു വര്‍ഷമെടുത്ത് എഴുതിയ ഒരു സാധനം പൂര്‍ണ്ണമായും എനിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബെന്യാമിനോട് കൂടി ചോദിക്കാൻ ഞാൻ പറഞ്ഞു. ബ്ലെസി ചെയ്യുന്നതാണ് ബെന്യാമിന് കൂടുതല്‍ സന്തോഷമെന്ന് തോന്നിയപ്പോള്‍ താൻ അത് വിട്ടുകൊടുത്തതാണ് എന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ് പറഞ്ഞത്:

ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല. കുറേ അഭിമുഖങ്ങളില്‍ ‍ഞാൻ വേണ്ടെന്ന് വച്ചു എന്ന് പറയുന്നത് കണ്ടു. എന്നാല്‍ അത് അങ്ങനെയല്ല. ആടുജീവിതം വായിച്ച് ഞാന്‍ ബെഹ്റിനില്‍ പോയി ബെന്യാമിനെ കണ്ട് എനിക്ക് അത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പുള്ളിക്ക് സന്തോഷമാണെന്ന് പറഞ്ഞു. പുള്ളി സമ്മതിച്ചു. എല്‍ജെ ഫിലിംസ് എന്ന കമ്പനി ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ആ സിനിമ ചെയ്യാന്‍വേണ്ടിയിട്ടാണ്. പിന്നീട് എൽജെ ഫിലിംസ് ഒരു പാർട്ട്ണർ ഷിപ്പ് കമ്പനിയായി. അന്ന ഞാന്‌‍ അത് രജിസ്റ്റർ ചെയ്യുന്നത് ഞാൻ മാത്രമായിട്ടുള്ള ഒരു കമ്പിയായിട്ടാണ്. എന്നാൽ ഈ സിനിമ എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അതിന് വേണ്ടിയിട്ടാണ് ഒരു വിദേശ നിര്‍മ്മാണ കമ്പനിയുമായുള്ള സഹകരണം ആലോചിച്ചത്. അന്നത്തെ എന്റെ പദ്ധതി അനുസരിച്ച് പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എല്‍ജെ ഫിലിംസ് ഇന്ത്യയില്‍ ചെയ്യും. ആ ബ്രിട്ടീഷ് കമ്പനി ഷൂട്ട് ചെയ്യണം എന്നുമായിരുന്നു ആലോചന. അതിന് കുറച്ചധികം സമയം എടുക്കുമായിരുന്നു. നായകനാക്കാന്‍ ഞാന്‍ വിചാരിച്ചത് പുതിയ ആളെ ആയിരുന്നു. കാരണം എനിക്ക് ലെെം ലെെറ്റിൽ നിൽക്കുന്ന മെയിൻ ആക്ടറിനെ ഇത്രയും കാലം ബ്ലോക്ക് ചെയ്യുക എന്നത് സാധ്യമല്ലായിരുന്നു. അന്ന് നമുക്ക് ഇത് ഇത്രയും കാലം ആകുമെന്ന് അറിയുമായിരുന്നില്ല. മരുഭൂമിയുടെ നാല് ഋതുഭേദങ്ങളിലായി ഒരു വര്‍ഷം കൊണ്ട് ചിത്രീകരിക്കണമെന്നാണ് അന്ന് വിചാരിച്ചിരുന്നത്. നായകന്‍റെ ശരീരത്തിനുണ്ടാവുന്ന മാറ്റം യഥാതഥമായി ചെയ്യണം അതിന് ഒരു പുതിയ ആളാണെങ്കിലേ പറ്റുള്ളൂ. ഡൽഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അതിന് വേണ്ടിയിട്ട് ഒരാളെ ഞാന്‍ കണ്ടു വച്ചിരുന്നു. പക്ഷേ കരാറോ അഡ്വാന്‍സ് ഒന്നും നൽകുന്ന അവസ്ഥയിലേക്ക് ആയിട്ടുണ്ടായിരുന്നില്ല അത്.

ഞാൻ ഇത് വളരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പക്ഷേ ബെന്യാമിനിൽ നിന്ന് ഇത് അറിഞ്ഞ് ഡിസി ബുക്കിസിന്റ ആൾക്കാർ ഇത് അറിഞ്ഞ് ലാൽ ജോസ് ആടുജീവിതം സിനിമയാക്കുന്നു എന്ന് പറ‍ഞ്ഞ് പച്ചക്കുതിരയിൽ ഒരു ന്യൂസ് വന്നു. അപ്പോഴാണ് ബ്ലെസി എന്നെ വിളിക്കുന്നത്. ബ്ലെസി അതിനകം എഴുതിയിരുന്ന ഒരു സബ്ജക്റ്റിന് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു. ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കില്‍ എനിക്ക് തരാമോ എന്ന് ബ്ലെസി ചോദിച്ചു. അല്ലെങ്കില്‍ ഒരു വര്‍ഷമെടുത്ത് എഴുതിയ ഒരു സാധനം പൂര്‍ണ്ണമായും എനിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബെന്യാമിനോട് കൂടി ചോദിക്കാൻ ഞാൻ പറഞ്ഞു. ബ്ലെസി ചെയ്യുന്നത് ബെന്യാമിന് കൂടുതല്‍ സന്തോഷമായിരിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ അത് വിട്ടുകൊടുത്തതാണ്. 14 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. ആളുകള്‍ക്ക് കുറേ കാര്യങ്ങളൊക്കെ വിട്ടുപോകുമല്ലോ."

വലിയൊരു പ്രൊജക്ടായി തന്നെയാണ് ആലോചിച്ചത്. വലിയ താരങ്ങളൊന്നുമില്ലാതെ, ഇപ്പോൾ ചെയ്ത് പോലെ ആയിരുന്നില്ല ഞാൻ പ്ലാൻ ചെയതത്. അപ്പോള‍ എനിക്ക് പുറമേ നിന്നുള്ള ഫണ്ടിം​ഗ് ആവശ്യമായിരുന്നു. കാരണം ഒരു അന്തര്‍ദേശീയ സിനിമ ആയിത്തന്നെയാണ് ഞാന്‍ ആലോചിച്ചിരുന്നത്. അതുകൊണ്ടുതന്നെ നായകന് പരിചിതമായ ഒരു മുഖം എന്നതില്‍ പ്രസക്തി ഇല്ലായിരുന്നു. പക്ഷേ ബ്ലെസി ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. കാരണം ബ്ലെസിക്ക് സ്വയം എഴുതാന്‍ പറ്റും. ഞാന്‍ അന്ന് നേരിട്ടിരുന്ന ഒരു പ്രതിസന്ധി തിരക്കഥയ്ക്കായി ബെന്യാമിനെത്തന്നെ ആശ്രയിക്കണം എന്നതായിരുന്നു. പിന്നെ ബ്ലെസി എന്‍റെ സീനിയര്‍ ആണ്. ആ തീരുമാനം നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം ബ്ലെസിയെപ്പോലെ 14 വര്‍ഷമൊന്നും ഒരു സിനിമയ്ക്ക് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് പറ്റില്ല.

അറബിക്കഥ ചെയ്തതുകൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. അത് ശരിയല്ല. അറബിക്കഥയും ആടുജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ. അറബിക്കഥ 2006 ല്‍ വന്ന സിനിമയാണ്. അതിന് ശേഷമാണ് ആടുജീവിതം നോവല്‍ തന്നെ ഇറങ്ങുന്നത്. ഓർമ്മ പിശകിൽ പുള്ളി പറഞ്ഞ കാര്യമായിരിക്കാം അത്.

Related Stories

No stories found.
logo
The Cue
www.thecue.in