'ഫേവറിറ്റ് ഴോണറാണ് സയന്‍സ് ഫിക്ഷന്‍'; മലയാളത്തിന്റെ പരിധിയില്‍ നിന്നാണ സമാറ എടുത്തിരിക്കുന്നതെന്ന് സംവിധായകന്‍

'ഫേവറിറ്റ് ഴോണറാണ് സയന്‍സ് ഫിക്ഷന്‍'; മലയാളത്തിന്റെ പരിധിയില്‍ നിന്നാണ സമാറ എടുത്തിരിക്കുന്നതെന്ന് സംവിധായകന്‍

റഹ്‌മാന്‍, രാഹുല്‍ മാധവ്, ഭരത് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറ. സയന്‍സ് ഫിക്ഷന്‍ ഴോണര്‍ ഇഷ്ടമായതുകൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെട്ട, കാണാനാഗ്രഹിക്കുന്ന സിനിമ എങ്ങനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലേക്ക് മാറ്റാമെന്നതിന്റെ ഔട്ട്പുട്ടാണ് സമാറയെന്ന് സംവിധായകന്‍ ചാള്‍സ് ജോസഫ് പറഞ്ഞു. മലയാളത്തിന്റെ പരിധിയില്‍ നിന്നാണ് ചിത്രമെടുത്തിരിക്കുന്നതെന്നും സംവിധായകന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം ഷൂട്ട് ചെയ്യാന്‍ എടുത്ത ബുദ്ധിമുട്ടുകളെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു.

നമ്മള്‍ സ്‌നോ ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റില്ല, അവിടെ ലൈറ്റ് വരുന്നത് ഒരു സമയത്താണ്, രണ്ടര മണിക്കൂര്‍ ജിപ്‌സിയില്‍ ട്രാവല്‍ ചെയ്ത് ഒരിടത്ത് ചെല്ലണം, അവിടന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് കാമറയും മറ്റും ചുമന്ന് അടുത്തിടത്ത് ചെല്ലണം, ഒരിടം ഷൂട്ട് ചെയ്താല്‍ പിറ്റേന്ന് അവിടെ അതുപോലെ തന്നൈയാകണമെന്നുമില്ല

ചാള്‍സ് ജോസഫ്

ചാള്‍സ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ റഹ്‌മാന്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമാറ. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍,അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ വിവിയാ ശാന്താണ് റഹ്‌മാന്റെ നായിക. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീര്‍സര്‍വാര്‍, രാഹുല്‍ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയില്‍ അണിനിരക്കുന്നു. സിനു സിദ്ധാര്‍ഥ് ഛായഗ്രഹണവും ദീപക് വാര്യര്‍ സംഗീത സംവിധാനവും. ഗോപീ സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.ദിനേശ് കാശിയാണ് സംഘട്ടന സംവിധായകന്‍.

ഹിന്ദിയില്‍ 'ബജ്രംഗി ബൈജാന്‍', ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍,മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,എഡിറ്റര്‍ :ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് 'സമാറ'.

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ മാമിജോ, സ്റ്റില്‍സ് സിബി ചീരന്‍. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in