'ബ്രോമാൻസ്' പറയുന്നത് സൗഹൃദത്തിന്റെ കഥ, സിനിമയിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതത്തിൽ നിന്ന് റഫറൻസ് ഉണ്ടായിരുന്നു': അരുൺ ഡി ജോസ്

'ബ്രോമാൻസ്' പറയുന്നത് സൗഹൃദത്തിന്റെ കഥ, സിനിമയിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതത്തിൽ നിന്ന് റഫറൻസ് ഉണ്ടായിരുന്നു': അരുൺ ഡി ജോസ്
Published on

ബ്രോമാൻസ് എന്ന സിനിമ പറയുന്നത് സൗഹൃദത്തിനുള്ളില്ലെ സ്നേഹബന്ധത്തെക്കുറിച്ചാണെന്ന് സംവിധായകൻ അരുൺ ഡി ജോസ്. സീരിയസായ ഒരു ചിത്രമല്ല ഇത്. ഫണ്ണായിട്ടാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. സുഹൃത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരുടെ കഥയാണ് ബ്രോമാൻസ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും റിയൽ ലൈഫിൽ നിന്ന് റഫറൻസുകളുണ്ടായിരുന്നു. റിയൽ ലൈഫിൽ താൻ കണ്ടിട്ടുള്ള ആളുകളുടെ സ്വഭാവ സവിശേഷതകളാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവർ ഏതറ്റം വരെ പോകുമെന്ന് തനിക്കറിയാമായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അരുൺ ഡി ജോസ് പറഞ്ഞു. ബ്രോമാൻസ് ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.

അരുൺ ഡി ജോസ് പറഞ്ഞത്:

എന്താണോ ടൈറ്റിൽ കൊണ്ട് ഉദ്ദേശിക്കുന്നത് അത് തന്നെയാണ് ബ്രോമാൻസ് എന്ന സിനിമയിലും ഉള്ളത്. സുഹൃത്തുക്കൾക്കിടയിലുള്ള സ്നേഹബന്ധമാണ് സിനിമയിലുള്ളത്. ഏതറ്റം വരെ ഒരു സുഹൃത്തിന് വേണ്ടി ഒരാൾ പോകും എന്നുള്ളതാണ് സിനിമ. ഏത് എക്സ്ട്രീം വരെ പോകും എന്നുള്ളതിന്റെ ഫൺ വേർഷനാണ് സിനിമ. അതിനെ ഒട്ടും സീരിയസായി ആരും എടുക്കരുത് എന്നാണ് പറയാനുള്ളത്.

ഫണ്ണായിട്ടുള്ള, വിചിത്രമായി പെരുമാറുന്ന കഥാപാത്രങ്ങളുള്ള സിനിമയാണിത്. കഥാപരമായി ഇതൊരു യാത്രയാണ്. എന്നാൽ ഒരു റോഡ് മൂവിയല്ല. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും എനിക്ക് റഫറൻസുണ്ടായിരുന്നു. റിയൽ ലൈഫിൽ ഞാൻ കണ്ടിട്ടുള്ള പല വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ് ഇതിലെ ഒരു കഥാപാത്രങ്ങൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ അവർ ഏതറ്റം വരെ പോകുമെന്ന് എനിക്കറിയാമായിരുന്നു. അവർ കുറച്ചു വിചിത്രവുമായിരുന്നു. അതുപോലെ തന്നെ എല്ലാ കഥാപാത്രങ്ങൾക്കും രണ്ട് എക്സ്ട്രീമുകളുണ്ട്.

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബ്രോമാൻസ്'. സുഹൃത്തിന്റെ തിരോധാനവും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ആദ്യ സംവിധാന സംരംഭമായ ജോ & ജോയും പിന്നീട് സംവിധാനം ചെയ്ത 18+ ഉം പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in