​'മികച്ച ഒരു സംവിധായകൻ കൂടി മലയാള സിനിമയിൽ വരവറിയിച്ചിരിക്കുന്നു, ​ഗരുഡൻ ഒരു വെൽ മെയ്ഡ് ത്രില്ലർ'; ഡിജോ ജോസ് ആന്റണി

​'മികച്ച ഒരു സംവിധായകൻ കൂടി മലയാള സിനിമയിൽ വരവറിയിച്ചിരിക്കുന്നു, ​ഗരുഡൻ ഒരു വെൽ മെയ്ഡ് ത്രില്ലർ'; ഡിജോ ജോസ് ആന്റണി

'ഗരുഡൻ' ഒരു വെൽ മെയ്ഡ് ത്രില്ലറാണെന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണി. നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഗരുഡൻ'. പ്രേക്ഷകൻ എന്ന നിലയിൽ മികച്ച ഒരു എക്സ്പീരിയൻസ് ആയിരുന്നു ചിത്രമെന്നും സുരേഷ് ഗോപിയും ബിജു മേനോനും ഇന്നുവരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ ചില നിമിഷങ്ങൾ ഈ സിനിമയിൽ കാണാമെന്നും ഡിജോ ജോസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഒരു മികച്ച സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് വരവറിയിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഡിജോ, ഗരുഡൻ ഉയരങ്ങളിലേക്ക് പറക്കട്ടെ എന്നും ആശംസിച്ചു.

ഡിജോ ജോസ് ആന്റണിയുടെ പോസ്റ്റ്:

ഇന്നലെ പ്രിവ്യൂ ഷോ കണ്ടു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ലൊരു സിനിമ എക്സ്പീരിയൻസ് ആയിരുന്നു. എടുത്തു പറയേണ്ടത് ഈ സിനിമയുടെ തിരക്കഥ തന്നെയാണ്. വളരെ മികച്ച ഒരു എഴുത്ത് ഈ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ട്. പെർഫോമൻസ് സൈഡ് നോക്കിയാൽ സുരേഷ് ഗോപിയും, ബിജു മേനോനും ഇന്നുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണമായ ചില നിമിഷങ്ങൾ ഈ സിനിമയിൽ നമുക്ക് കാണാം. ഇവരിൽ ആർക്കൊപ്പം നിൽക്കണം എന്ന കൺഫ്യൂഷൻ സിനിമയിലുടനീളം പ്രേക്ഷകരെ എൻഗേജ്ഡ് ആക്കാൻ സഹായിക്കുമെന്ന് തീർച്ച. ഭീകരമായ ഒരു ചിന്ത ഈ സിനിമയിൽ അത്ര വ്യക്തതയോടെ തന്നെ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ ഗരുഡൻ ഒരു വെരി വെൽ മെയ്ഡ് ത്രില്ലർ ആണ്. ഒരു മികച്ച സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് വരവറിയിച്ചിരിക്കുന്നു. അരുൺ വർമ്മ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമയാണ് ഇതെന്ന് സിനിമ കാണുന്ന ഒരു പ്രേക്ഷകനും ഒരിക്കലും ഫീൽ ചെയ്യില്ല. സിദ്ദിഖ്, ജഗദീഷ് പിന്നെ കുറച്ചു പുതുമുഖങ്ങൾ... ഇവരൊക്കെ വളരെ നന്നായി തന്നെ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സിനിമ ശരിക്കും രസകരമായി തന്നെ എടുത്തിട്ടുണ്ട്. മ്യൂസിക്, എഡിറ്റിംഗ് പാറ്റേൺ ഇവയൊക്കെ കഥയോട് വളരെ നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. വളരെ ദ്രുത ഗതിയിലുള്ള കട്സ് സിനിമയുടെ കൊമേർഷ്യൽ സാധ്യതകൾ നിലനിർത്തുന്നുണ്ട്. ജെയ്ക്സ് ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ് രണ്ടുപേരും ജനഗണമനയിൽ കൂടെ വർക്ക്‌ ചെയ്തിട്ടുള്ളവരാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും. എന്നിരുന്നാലും ആകെ മൊത്തത്തിൽ അടിപൊളി ഒരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ലഭിച്ചത്. രണ്ടു സിനിമകളിൽ കോർട്ട് ഡ്രാമ ചെയ്തയാളെന്ന നിലയിൽ അങ്ങനെയൊരു ഏരിയ ഈ ചിത്രത്തിലും വളരെ ഇൻട്രസ്റ്റിം​ഗ് ആയി ഫീൽ ചെയ്തു. സുരേഷേട്ടൻ പറയുന്ന Once a Cop Always a Cop ഈ ഡയലോഗ് സിനിമ കണ്ടിറങ്ങിയിട്ടും മനസ്സിൽ ആവർത്തിച്ചു കേട്ടുകൊണ്ടേ ഇരിക്കും.

Must Watch in Theaters...

ഗരുഡൻ ഉയരങ്ങളിലേക്ക് പറക്കട്ടെ...

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും 11 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഗരുഡൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ബിജു മേനോൻ അവതരിപ്പിക്കുന്ന നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെയും സുരേഷ് ഗോപിയുടെ ഹരീഷ് മാധവനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം അരങ്ങേറുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്, ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in