കാസര്‍ഗോഡന്‍ അതിര്‍ത്തി ഗ്രാമത്തിലെ കഥയുമായി പുതുമുഖങ്ങള്‍ ; ഡിജിറ്റല്‍ വില്ലേജ് ഫസ്റ്റ് ലുക്ക്

കാസര്‍ഗോഡന്‍ അതിര്‍ത്തി ഗ്രാമത്തിലെ കഥയുമായി പുതുമുഖങ്ങള്‍ ; ഡിജിറ്റല്‍ വില്ലേജ് ഫസ്റ്റ് ലുക്ക്

സാങ്കേതിക മേഖലയില്‍ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയില്‍ കഥ പറയുന്ന ചിത്രമാണ് 'ഡിജിറ്റല്‍ വില്ലേജ്'. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ. അഖില്‍,ആഷിക് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവര്‍ ചേര്‍ന്നാണ്.

നവാഗതരായ ഉത്സവ് രാജീവ് , ഫഹദ് നന്ദു എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ഡിജിറ്റല്‍ വില്ലേജ്'. കേരള -കര്‍ണ്ണാടക അതിര്‍ത്തിയിലെ ഒരു കൊച്ചു ഗ്രാമത്തിലെ ചെറുപ്പക്കാരിലൂടെ അവതരിപ്പിക്കുന്ന സിനിമയിലൂടെ നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്‍, ലാല്‍, ആന്റണി പെപ്പെ, ദര്‍ശന രാജേന്ദ്രന്‍, അനന്യ , ടിനു പാപ്പച്ചന്‍,സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ സീതഗോളി, കുമ്പള ഗ്രാമങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഡിജിറ്റല്‍ വില്ലേജി'ല്‍ ഗ്രാമത്തില്‍ നിന്നുമുള്ള കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം- ശ്രീകാന്ത്.പി.എം, എഡിറ്റര്‍ - മനു ഷാജു, മ്യൂസിക് ഡയറക്ടര്‍ - ഹരി.എസ്.ആര്‍, സൗണ്ട് ഡിസൈനര്‍ - അരുണ്‍ രാമവര്‍മ, ലിറിക്സ് - മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍ ബി മേനോന്‍, കോസ്റ്റ്യൂമ്‌സ് - സമീറാ സനീഷ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ആര്‍ട്ട് ഡയറക്ടര്‍ - ജോജോ ആന്റണി, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ - ജോണ്‍സണ്‍ കാസര്‍ഗോഡ്,അസ്സോസിയേറ്റ് ഡയറക്ടര്‍ - ഉണ്ണി.സി , പ്രൊഡക്ഷന്‍ മാനേജര്‍ - അതുല്‍ കൊടുമ്പാടന്‍,സ്റ്റില്‍സ് - നിദാദ് .കെ.എന്‍, ഡിസൈന്‍സ് - യെല്ലോ ടൂത്ത്‌സ്, വാര്‍ത്താപ്രചരണം - പി ആര്‍ ഓ - പ്രതീഷ് ശേഖര്‍.

Related Stories

No stories found.
logo
The Cue
www.thecue.in