പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ
Published on

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിങ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in