'സിനിമാക്കാരാണോ ഡ്രഗ്‌സ് കൊണ്ടുവന്നത്?; മക്കളുടെ കൈയ്യില്‍ ലഹരി വരുന്നത് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ കേസ് കൊടുക്കണമെന്ന് ഷൈന്‍ ടോം

'സിനിമാക്കാരാണോ ഡ്രഗ്‌സ് കൊണ്ടുവന്നത്?; മക്കളുടെ കൈയ്യില്‍ ലഹരി വരുന്നത് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ കേസ് കൊടുക്കണമെന്ന് ഷൈന്‍ ടോം

സിനിമാക്കാരും ചെറുപ്പക്കാരുമല്ല ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത് എന്നും, മക്കളുടെ കയ്യില്‍ എങ്ങനെ ഇത് വരുന്നു എന്നറിയാന്‍ മാതാപിതാക്കള്‍ കേസ് കൊടുക്കണം എന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ മുപ്പത് വയസ്സായ ചെറുപ്പക്കാരാണോ, ലോകത്തിന്റെ ആദ്യം മുതലുള്ള സാധനങ്ങള്‍ കൊണ്ട് വന്നത്? സിനിമാക്കാരാണോ ഇത് കൊണ്ടു വന്നത്? ഇത് ചെറുപ്പക്കാരും, സിനിമാക്കാരും കൊണ്ടുവന്നതല്ല. 'ലൈവ്' എന്ന ചിത്രത്തിന്റെ പ്രീമിയറിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷൈന്റെ പരാമര്‍ശം. സിനിമ തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നാണ്, അപ്പോഴും ബിസിനസ് ചെയ്യുന്നത് ശിക്ഷാര്‍ഹമല്ല എന്നുമാണ് എന്നും ഷൈന്‍ പറഞ്ഞു.

ചെറുപ്പക്കാരാണോ ഡ്രഗ്‌സ് കൊണ്ടുവന്നത്? ഈ മുപ്പത് വയസ്സായ ചെറുപ്പക്കാരാണോ, ലോകത്തിന്റെ ആദ്യം മുതലുള്ള സാധനങ്ങള്‍ കൊണ്ട് വന്നത്? സിനിമാക്കാരാണോ ഇത് കൊണ്ടു വന്നത്? ഇത് ചെറുപ്പക്കാരും, സിനിമാക്കാരും കൊണ്ടുവന്നതല്ല. ഈ സിനിമ തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നത് എന്താ? ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നല്ലേ? അപ്പോഴും അത് ബിസിനസ് ചെയ്യുന്നത് ശിക്ഷാര്‍ഹമല്ല എന്ന്. ഈ മാതാപിതാക്കള്‍ തിരിച്ച് ഒരു കേസ് കൊടുക്കണം എന്റെ മക്കളുടെ കയ്യില്‍ എങ്ങനെയാണ് ഈ സാധനം കിട്ടുന്നത് എന്നറിയാന്‍.

ഷൈന്‍ ടോം ചാക്കോ

വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍ സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലൈവ്'. എസ്. സുരേഷ്ബാബുവിന്റേതാണ് തിരക്കഥ. ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ടിപ്‌സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in